കാമുകനോടുള്ള വിരോധം തീര്‍ക്കാന്‍ ശ്രമിച്ചത് പ്രസവിച്ചു കിടന്ന ഭാര്യയെ കൊന്ന്: നഴ്സായി വേഷം മാറിയെത്തി ഞരമ്പിലൂടെ വായു കുത്തി വച്ചു കൊല്ലാനുള്ള ശ്രമം പാളി

0 second read
0
0

തിരുവല്ല: പിണങ്ങി മാറിയ കാമുകനോടുള്ള വിരോധം തീര്‍ക്കാന്‍ യുവതിയുടെ കടുംകൈ. കാമുകന്റെ പ്രസവിച്ചു കിടന്ന ഭാര്യയെ വായു ഞരമ്പിലൂടെ കുത്തി വച്ച് കൊല്ലാന്‍ ശ്രമിച്ച യുവതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം പുല്ലുകുളങ്ങര സ്വദേശി അപ്പുവിന്റെ ഭാര്യ അനുഷ (25) യാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലെ മുറിയില്‍ നഴ്സിന്റെ വേഷം ധരിച്ചു കടന്നാണ് യുവതി പ്രതികാരത്തിനൊരുങ്ങിയത്. കായംകുളം കരിയിലക്കുളങ്ങര സ്വദേശി അരുണിന്റെ ഭാര്യ സ്നേഹ(24)യാണ് ആശുപത്രി അധികൃതരുടെ ഇടപെടല്‍ മൂലം രക്ഷപ്പെട്ടത്.

ഫാര്‍മസി കോഴ്സ പഠനം കഴിഞ്ഞ അനുഷ അരുണുമായി അടുപ്പത്തിലായിരുന്നു. അടുത്ത കാലത്ത് ഇവര്‍ തമ്മില്‍ തെറ്റിയെന്ന് പറയുന്നു. ഇതേ തുടര്‍ന്നാണ് പ്രതികാരത്തിനൊരുങ്ങിയത് എന്നാണ് യുവതിയുടെ മൊഴി. എയര്‍ എംബോളിസം മാര്‍ഗത്തിലൂടെ വധിക്കാനായിരുന്നു ശ്രമിച്ചത്. ഒഴിഞ്ഞ സിറഞ്ചില്‍ പിസ്റ്റന്‍ പിന്നാക്കം പിടിച്ച് വായു നിറച്ച ശേഷം കുത്തി വയ്ക്കാനായിരുന്നു ശ്രമിച്ചത്.

മറ്റു നഴ്സുമാര്‍ കണ്ടതു കാരണമാണ് സ്നേഹ രക്ഷപ്പെട്ടത്. ധമനിയിലൂടെ വായു കയറിയാല്‍ രക്തസഞ്ചാരം നിലച്ച് കാര്‍ഡിയാക് അറസ്റ്റുണ്ടായി മരണം സംഭവിക്കാം. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…