അതീവസുരക്ഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് ട്രെയിന്‍ യാത്ര

0 second read
0
0

കണ്ണൂര്‍: അതീവസുരക്ഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് ട്രെയിന്‍ യാത്ര. കണ്ണൂരില്‍നിന്ന് എറണാകുളത്തേക്കാണു മുഖ്യമന്ത്രി പോയത്. കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ട്രെയിനുകള്‍ക്കു നേരെ കല്ലേറുണ്ടായ സാഹചര്യത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. കണ്ണൂരിനും കോഴിക്കോട് ജില്ലയിലെ ചോമ്പാലയ്ക്കും ഇടയില്‍ ട്രാക്കില്‍ ഓരോ കിലോമീറ്ററിലും രണ്ടുവീതം പൊലീസുകാരെ നിയോഗിച്ചിരുന്നു. ഇതിനു പുറമേ, റെയില്‍വേ സുരക്ഷാസേനയും (ആര്‍പിഎഫ്) സുരക്ഷയൊരുക്കി.

സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനിലും വന്‍ പൊലീസ് സന്നാഹമുണ്ടായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് ട്രെയിനുകള്‍ കണ്ണൂരിലെ മൂന്നാം പ്ലാറ്റ്‌ഫോം വഴിയാണു കടന്നുപോയിരുന്നത്. മുഖ്യമന്ത്രിക്കു വേണ്ടി വന്ദേഭാരതിനെ ഒന്നാം പ്ലാറ്റ്‌ഫോം വഴി കടത്തിവിട്ടു. പ്ലാറ്റ്‌ഫോം മാറ്റിയ വിവരം സ്റ്റേഷനില്‍ പ്രത്യേക അനൗണ്‍സ്‌മെന്റ് വഴി മറ്റു യാത്രക്കാരെ അറിയിച്ചു. ലിഫ്റ്റ് ഉപയോഗിക്കേണ്ടി വന്നാല്‍ സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ലിഫ്റ്റ് സ്ഥാപിച്ച കമ്പനികളില്‍ നിന്നുള്ള ജീവനക്കാരെ ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…