പകല്‍ 2.30 ന് അടൂര്‍ ഹൈസ്കൂള്‍ ജംഗ്ഷനില്‍ നിന്നും പതിനായിരത്തിലധികം ശ്രീനാരായണീയര്‍ പങ്കെടുക്കുന്ന ചതയദിന ഘോഷയാത്ര വാദ്യമേളങ്ങള്‍, നാടന്‍കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ എന്നിവയുടെ അകമ്പടിയോടുകൂടി അടൂര്‍ സെന്‍ട്രല്‍ ജംഗ്ഷനിലെത്തി തിരികെ അടൂര്‍ ശ്രീനാരായണനഗറില്‍ (എസ്. എന്‍. ഡി. പി. യൂണിയന് ആസ്ഥാനമന്ദിരം) എത്തിച്ചേരുന്നതും തുടര്‍ന്ന് വൈകിട്ട് 5 മണിക്ക് യൂണിയന് ചെയര്മാന് അഡ്വ. എം. മനോജ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന ചതയദിനസമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ സാന്നിദ്ധ്യത്തില്‍ ആരോഗ്യവകുപ്പുമന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.
യൂണിയന് കണ്‍വീനര്‍ അഡ്വ. മണ്ണടി മോഹനന് സ്വാഗതം പറയുന്ന യോഗത്തില്‍ യോഗം കൗണ്‍സിലര്‍ എബിന് അമ്പാടിയില്‍ യൂണിയന് പരിധിയില്‍ മികവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കും, ഏറ്റവും കൂടുതല്‍ പീതാംബരധാരികളെ പങ്കെടുപ്പിച്ച ശാഖായോഗത്തിനുള്ള ട്രോഫി സി.പി.ഐ. (എം.) ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു വിതരണം ചെയ്യും, ഘോഷയാത്രയില്‍ ഏറ്റവും മികച്ച ഫ്ളോട്ട് അവതരിപ്പിച്ച ശാഖായോഗത്തിനുള്ള ട്രോഫി സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി. ജയന് വിതരണം ചെയ്യും, ഘോഷയാത്രയില്‍ ഏറ്റവും കൂടുതല്‍ ബാലജനയോഗം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്ന ശാഖയ്ക്കുള്ള ട്രോഫി ഡി.സി.സി. പ്രസിഡന്റ് . സതീഷ് കൊച്ചുപറമ്പില്‍ നല്‍കും, അടൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, ബി.ജെ.പി. ജില്ലാസെക്രട്ടറി അഡ്വ. സുജാഗിരീഷ്, വനിതാസംഘം യൂണിയന് ചെയര്‍പേഴ്സണ്‍ ഇന്‍ചാര്‍ജ്ജ് സ്മിതാപ്രകാശ്, വനിതാസംഘം യൂണിയന് കണ്‍വീനര്‍ ഇന്‍ചാര്‍ജ്ജ് സുജാമുരളി, യൂത്ത്മൂവ്മെന്റ് യൂണിയന് പ്രസിഡന്റ് അനില്‍ നെടുമ്പള്ളില്‍, സൈബര്‍സേന കേന്ദ്രകമ്മറ്റിയംഗം അശ്വിന്പ്രകാശ്, സൈബര്‍സേന താലൂക്ക് കമ്മറ്റി ചെയര്‍പേഴ്സണ്‍ കുമാരി. ബി.എ. ഇക്ഷിത, സൈബര്‍സേന താലൂക്ക് കമ്മറ്റി കണ്‍വീനര്‍ ആദിത്യന് അജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോ. സെക്രട്ടറി . സുജിത്ത് മണ്ണടി നന്ദി പറയും
.
മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി പതിനായിരക്കണക്കിന് ശ്രീനാരായണീയര്‍ പങ്കെടുക്കുന്ന ചതയദിന ഘോഷയാത്രയില്‍ മിക്കശാഖായോഗങ്ങളില് നിന്നും നിശ്ചല ദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍ എന്നിവ ഘോഷയാത്രയുടെ മികവിനായി ഏര്പ്പെടുത്തിയുള്ളത്ത് വിശ്വഗുരു ശ്രീനാരായണഗുരുദേവന്റെ 169-ാമത് ജയന്തി വര്‍ഷമായ 2023-ലെ ചതയദിനത്തില്‍ പീതവസ്ത്രധാരികളായ 15 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ഘോഷയാത്രയില്‍ യൂണിയന് ബാനറിന് പിന്നില്‍ പ്രത്യേകം അണി നിരക്കുന്നു എന്നതാണ് ഇത്തവണത്തെ ഘോഷയാത്രയുടെ പ്രത്യേകത.
ഘോഷയാത്രാക്രമീകരണങ്ങള്
മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി ഈ വര്‍ഷത്തെ സംയുക്ത ചതയാഘോഷത്തില്‍ 100 വരെ വീടുകള്‍ ഉള്ള ശാഖായോഗങ്ങള്‍, അടൂര്‍-കായംകുളം റോഡില്‍ ഗവ. ഹൈസ്ക്കൂള് ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്തും, 100 മുതല്‍ 200 വരെ വീടുകള്‍ ഉള്ള ശാഖായോഗങ്ങള്‍ ബൈപാസ് റോഡിലും, 200 വീടിന് മുകളില്‍ ഉള്ള ശാഖായോഗങ്ങളെ കരുവാറ്റ റോഡിലും ക്രമീകരിക്കുന്നതാണ്. അതത് ശാഖായോഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ശ്രീനാരായണീയര്‍ ഓരോ ശാഖായോഗത്തിനും പ്രത്യേക ബോര്‍ഡ് വെച്ച് തിരിച്ചിട്ടുള്ള സ്ഥലത്ത് കേന്ദ്രീകരിക്കേണ്ടതാണ്. വാഹന ഗതാഗതത്തിനും പൊതുജനത്തിനും ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ ഘോഷയാത്രയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.
ഗുരുദേവ ജയന്തി ഘോഷയാത്രയുടേയും ജയന്തിദിന സമ്മേളനത്തിന്റെയും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി യൂണിയന് ചെയര്മാന് അഡ്വ. എം. മനോജ്കുമാര്‍, യൂണിയന് കണ്‍വീനര്‍ അഡ്വ. മണ്ണടി മോഹനന്, യോഗം കൗണ്‍സിലര്‍ എബിന് അമ്പാടിയില്‍ എന്നിവര്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ യൂത്ത്മൂവ്മെന്റ് സംസ്ഥാന ജോ. കണ്‍വീനര്‍ സുജിത്ത് മണ്ണടി, സൈബര്‍സേന താലൂക്ക് കമ്മറ്റി വൈസ് ചെയര്മാന് മഹേഷ് ദേവന് എന്നിവര്‍ പങ്കെടുത്തു