രണ്ടു ഡോസ് വാക്‌സീന്‍ നിര്‍ബന്ധമാക്കിയ യുഎസിന്റെ പുതിയ നയം

0 second read
0
0

വാഷിങ്ടന്‍: വിദേശ പൗരന്മാര്‍ക്ക് രണ്ടു ഡോസ് വാക്‌സീന്‍ നിര്‍ബന്ധമാക്കിയ യുഎസിന്റെ പുതിയ നയം ചില രാജ്യങ്ങള്‍ക്ക് തലവേദനയാകുന്നു. കോവിഡ് മുക്തരാവുകയും ഒരു ഡോസ് സ്വീകരിക്കുകയും ചെയ്തവരെ പൂര്‍ണമായി വാക്‌സീന്‍ സ്വീകരിച്ചവരുടെ പട്ടികയിലാണ് ഫ്രാന്‍സ്, യൂറോപ്പ് മുതലായ രാജ്യങ്ങള്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ യുഎസിലേക്ക് പ്രവേശിക്കാന്‍ രണ്ടു ഡോസ് വാക്‌സീന്‍ നിര്‍ബന്ധമാക്കിയ പുതിയ നയം ഇവിടെ നിന്നുള്ളവരെ പ്രതിസന്ധിയിലാക്കുന്നു.

യുഎസിന്റെ വാക്‌സീന്‍ നയത്തില്‍ കോവിഡ് മുക്തരായവരെ കണക്കാക്കിയിട്ടില്ല. നവംബര്‍ എട്ടു മുതല്‍ വാക്‌സീന്‍ സ്വീകരിച്ച യാത്രക്കാര്‍ക്കായി യുഎസ് അതിര്‍ത്തികള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒറ്റ ഷോട്ടുള്ള ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒരു ഡോസ് വാക്‌സീന്‍ അല്ലെങ്കില്‍ മറ്റു വാക്‌സീനുകളുടെ രണ്ടു ഡോസ് (രണ്ടു ഡോസും വ്യത്യസ്ത വാക്‌സീനുകളുടേതുമാകാം) എന്നിവ എടുത്തവര്‍ക്കു മാത്രമെ രാജ്യത്തേക്ക് പ്രവേശനമുള്ളൂ എന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നത്.

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…