വനിതാസുഹൃത്ത് ക്വാര്‍ട്ടേഴ്സിലെത്തി; അടൂരില്‍ രണ്ട് പോലീസുകാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും

0 second read
0
0

പത്തനംതിട്ട: അടൂരിലെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ട് പോലീസുകാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ പോലീസുകാരില്‍ ഒരാള്‍ വനിതാസുഹൃത്തുമായി ക്വാര്‍ട്ടേഴ്സില്‍ എത്തിയത് മറ്റൊരാള്‍ ചോദ്യംചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

കഴിഞ്ഞ തിരുവോണദിവസം രാവിലെയാണ് സംഭവം. പോലീസുകാരില്‍ ഒരാള്‍ വനിതാ സുഹൃത്തിനെ കൂട്ടി ക്വാര്‍ട്ടേഴ്സില്‍ എത്തിയത് തൊട്ടടുത്ത ക്വാര്‍ട്ടേഴ്സിലെ താമസക്കാരന്‍ ചോദ്യംചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. കയ്യാങ്കളിയിലേക്കും കാര്യങ്ങളെത്തി. ക്വാര്‍ട്ടേഴ്സിലെ മറ്റു താമസക്കാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ വനിതാ സുഹൃത്ത് സ്ഥലംവിടുകയും ചെയ്തു.

വനിതാസുഹൃത്തുമായി ക്വാര്‍ട്ടേഴ്സില്‍ എത്തിയ പോലീസുകാരന്റെ കുടുംബം അവധിയായതിനാല്‍ ഉത്രാടദിവസം ഉച്ചയ്ക്ക് തന്നെ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ തിരുവോണ ദിവസവും ഡ്യൂട്ടിയുള്ളതിനാല്‍ പോലീസുകാരന്‍ ക്വാര്‍ട്ടേഴ്സില്‍ തുടരുകയായിരുന്നു. തമ്മിലടിച്ച രണ്ട് പോലീസുകാരും ഒരേ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നവരാണെങ്കിലും ജില്ലയിലെ വ്യത്യസ്ത പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നവരാണ്. ക്വാര്‍ട്ടേഴ്സിലെ തമ്മിലടിയില്‍ ആഭ്യന്തരഅന്വേഷണം നടന്നേക്കുമെന്നാണ് വിവരം.

Load More Related Articles
Load More By Editor
Load More In Exclusive

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…