അടൂര്‍ :15 കാരനെ പീഡിപ്പിച്ച കേസില്‍ 43 കാരന് 60 വര്‍ഷം കഠിന തടവും 360000 രൂപ പിഴയുംപെരിങ്ങനാട് മേലുട് ശിവ ശൈലം വീട്ടില്‍ പ്രകാശ് കുമാറിനെയാണ് 60 വര്‍ഷം കഠിന തടവിനും 360000 രൂപാ പിഴയും ശിക്ഷിച്ചു കൊണ്ട് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി. സമീര്‍ .എ വിധി പ്രസ്ഥാവിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.സ്മിതാ ജോണ്‍ പി ഹാജരായ കേസില്‍ 19 സാക്ഷികളെയും 18 രേഖകകളും പ്രേസിക്യൂഷനു വേണ്ടി ഹാജരായി.
ഇരയുടെ കുടുംബത്തിനു വാടകയ്ക്കു താമസ്സിക്കാന്‍ വീട് എടുത്ത് നല്‍കിയതു വഴിയുള്ള പരിചയത്തില്‍ വാടക വീട്ടില്‍ വെച്ചും , തുടര്‍ന്ന് ഇരയുടെ മാതാവ് തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ ഐ സി യു വില്‍ കഴിയവെ രാത്രിയില്‍ ഹോസ്പിറ്റല്‍ റുമില്‍ വെച്ചും പിഡിപ്പിച്ചു എന്നതായിരുന്നു പ്രതിക്കെതിരെയുള്ള കേസ്, മാതാവിന്റെ ബൈസ്റ്റാന്‍ഡര്‍ ആയിരുന്ന കുട്ടി ഹോസ്പിറ്റല്‍ മുറിയില്‍ തനിയെ ഉള്ളതിനാല്‍ ഇടയ്ക്കു ശ്രദ്ധിക്കണമെന്ന് നേഴ്സുമാരോട് കൂട്ടിയുടെ മാതാവ് പറഞ്ഞതിന്‍ പ്രകാരം പലപ്രാവശ്യം വാതിലില്‍ മുട്ടി എങ്കിലും വാതില്‍ തുറന്നില്ല ,കുട്ടിക്ക് കൂട്ടുകിടക്കാന്‍ എന്ന വ്യാജേന റൂമില്‍ കയറിയ പ്രതി ഒരു രാത്രി മുഴുവന്‍ കുട്ടിയെ ക്രൂരമായി പീഡനത്തിന് ഇരയാക്കി.
2020 ല്‍ പ്രതി ഇരയുടെ വിട്ടില്‍ കയറി അക്രമണം നടത്തിയതിനെ തുടര്‍ന്ന് ഈ വിവരം വീട്ടുകാരോട് കൂട്ടി പറഞ്ഞതിന്‍ പ്രകാരം അടൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന യു ബിജു കോടതി മുമ്പാകെ ചാര്‍ജ് ഹാജരാക്കി. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകളും പോക്സോ ആക്ടും പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്. പ്രതി പിഴ അടക്കാത്ത പക്ഷം 3 വര്‍ഷവും 8 മാസവും കൂടി അധിക കഠിന തടവ് അനുഭവിക്കണം . കെട്ടിവെയ്ക്കുന്നതുക ഇരയ്ക്കു നല്‍കണമെന്ന് വിധിന്യായത്തില്‍ പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട്.