അടൂര്‍ : എം.സി റോഡില്‍ മിത്രപുരത്ത് കെ.എസ്.ആര്‍.ടി.സി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് യാത്രക്കാര്‍ ഉള്‍പ്പടെ 11 പേര്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ കവിയൂര്‍, കോട്ടൂര്‍ , ബ്രിജേഷ് ഭവനില്‍ ബ്രിജേഷ് (44) ബസ് യാത്രക്കാരായ പത്തനാപുരം ,:പാതിരിക്കല്‍ , പ്രഭാ മന്ദി രം അനില്‍കുമാര്‍ (58), പുലിയൂര്‍ വേങ്ങല തറയില്‍ ജോസ് (40), പുനലൂര്‍നരിക്കല്‍ ബഥേല്‍ നെസ്റ്റില്‍ ബിജി ജോ ണ്‍ (51), പത്തനംതിട്ട , മല്ലപ്പള്ളി എം.ജെ. മന്‍സില്‍ നിഷ (43),തൃശൂര്‍ , കുരിയച്ചിറ, ചുങ്കത്ത് ഹൗസ്, റപ്പായി (60), പറന്തല്‍ ജോബിന്‍ വില്ലയില്‍ ശോശാമ്മ ഡാനിയേല്‍ (57) ലോറിയിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശി വൈഭവ് (30) എന്നിവരെ അടൂര്‍ ജനറല്‍ ആശുപത്രിയിലും ബസിലുണ്ടായിരുന്ന മറ്റ് മൂന്നു പേരാരയ കൊട്ടാരയ്ക്കര സ്വദേശികളായ കണ്ണന്‍ (50), ഇവാന്‍ (19) ആലുവ മഞ്ഞാടിയില്‍ അശ്വിന്‍ (21) എന്നിവരെ അടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
മറ്റൊരു വാഹനത്തെ മറികട ന്ന് വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ എതിരെ വന്ന ടോറസ് ലോറിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കെ.എസ്. ആര്‍.ടി.സി.ബസിന്റെ ഡ്രൈവര്‍ സീറ്റിന്റെ ഭാഗം പൂര്‍ണ്ണമായി ഇളകി പോയി. ഓടി കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി. കൊട്ടാരക്കരയില്‍ നിന്നും കോട്ടയത്തേ ക്ക് പോയ തിരുവല്ല
ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ബസും ഗുജറാത്തില്‍ നിന്ന് തിരുവനന്തപുരത്തിക്ക് ചരക്കുമായി പോയ ടോറസ് ലോറിയുണ് അപകട ത്തില്‍ പെട്ടത്. ബസിലുള്ള പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപതിയിലും മായി എത്തിച്ച ശേഷം മറ്റൊരു ടിപ്പര്‍ ലോറിയുടെ സഹായത്തില്‍ റോഡിന് നടുക്ക് കടന്ന ബസ് അഗ്‌നിശമന സേന വിഭാഗം റോഡരുകിലേക്ക് മാറ്റി എം.സി റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കി.