വീണാ ജോര്‍ജിന്റെ ഓഫീസിന് നേരെ ഇയര്‍ന്നത് ഗുരുതരമായ അഴിമതി ആരോപണമെന്ന് കേന്ദ്രമന്ത്രി

0 second read
0
0

ന്യൂഡല്‍ഹി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിന് നേരെ ഇയര്‍ന്നത് ഗുരുതരമായ അഴിമതി ആരോപണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണത്തെ നേരിടാനുള്ള രാഷ്ട്രീയ മര്യാദ വീണാ ജോര്‍ജ് കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തനകാലത്ത് ചോദ്യമായി ഉയര്‍ത്തിയ ധാര്‍മികതയെല്ലാം മന്ത്രി മറന്നോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു.

ആരോപണവിധേയനെ ന്യായീകരിക്കുകയാണ് മന്ത്രി ആദ്യംമുതലേ ചെയ്യുന്നത്. പരാതിക്കാരന്‍ ജോലിക്ക് പണം നല്‍കിയെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും ന്യായീകരണം തുടരുകയാണ്. സംരക്ഷണം നല്‍കിയില്ലെങ്കില്‍ കൂടുതല്‍ അഴിമതി മറനീക്കുമെന്ന ഭയമാണോ വീണാ ജോര്‍ജിനും കൂട്ടര്‍ക്കുമെന്നും വി. മുരളീധരന്‍ ചോദിച്ചു.

പിണറായി വിജയന്‍ സര്‍ക്കാര്‍ സര്‍വത്ര അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. കോവിഡ് കാലം മുതല്‍ ആരോഗ്യവകുപ്പ് അഴിമതി നിഴലിലാണ്. എല്ലാ പരാതിയും പാര്‍ട്ടി അന്വേഷിക്കുമെന്ന ലൈനിലാണ് കാര്യങ്ങള്‍ എങ്കില്‍ അംഗീകരിക്കാനാകില്ല. പാര്‍ട്ടി അന്വേഷണം നടത്തി പിന്നെ പോലീസ് രംഗപ്രവേശനം നടത്തുന്ന രീതിയാണ് ഈ പരാതിയിലും കാണാന്‍ പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…