കൊച്ചി: രാജ്യാന്തര തലത്തിലെ യാത്രക്കാര്‍ക്ക് വേണ്ടി ഫോറിന്‍ കറന്‍സി വിനിമയത്തിനായുള്ളലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഫോറക്‌സിന്റെ നാല് കൗണ്ടറുകള്‍
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ T3 ടെര്‍മിനലില്‍ ആരംഭിച്ചു.
സിയാല്‍ എംഡി എസ്. സുഹാസ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. ലുലു ഫോറെക്‌സ് ഡയറക്ടര്‍ ഷിബു മുഹമ്മദ്,
എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു.ജി, കൊമേഴ്‌സല്‍ മാനേജര്‍ ജോസഫ് പീറ്റര്‍, ഡെപ്യൂട്ടി മാനേജര്‍ ജോര്‍ജ് ഇലഞ്ഞിക്കല്‍ ,
ലുലു ഫിന്‍സെര്‍വ്വ് എംഡി സുരേന്ദ്രന്‍ അമ്മിറ്റത്തൊടി, ഡയറക്ടര്‍ മാത്യു വിളയില്‍ , സിയാലിലേയും ലുലു ഫോറെക്‌സിലേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും
പങ്കെടുത്തു.
കറന്‍സി വിനിമയ രംഗത്ത് രാജ്യാന്തര തലത്തില്‍ തന്നെ പേര് കേട്ട ലുലു ഫോറെക്‌സിന്റെ പ്രവര്‍ത്തനം സിയാലിലെത്തുന്ന യാത്രാക്കാര്‍ക്ക് കറന്‍സി വിനിമയം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും, ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ലുലു ഫോറെക്‌സിന്റെ ടീമിനെ അഭിനന്ദിക്കുന്നതായും ഉദ്ഘാടനം ചെയ്തുകൊണ്ട് സിയാല്‍ എംഡി എസ് സുഹാസ് ഐഎഎസ് അദ്ദേഹം പറഞ്ഞു.
‘ദശലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് ഞങ്ങളുടെ സേവനങ്ങള്‍ എത്തിക്കുകയെന്ന ലക്ഷ്യം നിറവേറ്റുന്നതിനാണ് കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലുലു ഫോറെക്‌സിന്റെ കൗണ്ടറുകള്‍ ആരംഭിച്ചതെന്നും, ഇവിടെ ഞങ്ങളുടെ നെറ്റ്വര്‍ക്ക് വിപുലീകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എംഡി അദീബ് അഹമ്മദ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും അതിവേഗം വളരുന്നതുമായ എയര്‍പോര്‍ട്ടുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊച്ചിയില്‍ തങ്ങള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടെ കേന്ദ്രീകരിച്ച് മികച്ച സേവനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
24×7 സമയം പ്രവര്‍ത്തിക്കുന്ന പുതിയ കേന്ദ്രങ്ങള്‍, ഇന്റര്‍നാഷണല്‍ ഡിപ്പാര്‍ച്ചര്‍ ചെക്ക്-ഇന്‍ ഏരിയയില്‍ രണ്ടെണ്ണവും , T3 ഇന്റര്‍നാഷണല്‍ ബില്‍ഡിംഗിന്റെ ഇന്റര്‍നാഷണല്‍ അറൈവല്‍ ബാഗേജ് ഏരിയയിലും, ഇന്റര്‍നാഷണല്‍ അറൈവല്‍ ജനറല്‍ കോണ്‍കോഴ്സിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഈ കൗണ്ടറുകളിലൂടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നു. ഇതോടെ ഇന്ത്യയില്‍ ലുലു ഫോറെക്‌സിന്റെ ശാഖകളുടെ എണ്ണം 29 ഉം ആഗോള തലത്തില്‍ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് കീഴില്‍ 308 ശാഖകളുമായി.
ലുലു ഫോറെക്‌സിനെ കുറിച്ച്
ലുലു ഫോറെക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ ഭാഗമാണ് , 10 രാജ്യങ്ങളിലായി സാമ്പത്തിക സേവന രംഗത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ക്രോസ്-ബോര്‍ഡര്‍ പേയ്മെന്റുകള്‍ ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ ഡിജിറ്റല്‍, കറന്‍സി എക്സ്ചേഞ്ച്, പുറത്തേക്ക് പണമയയ്ക്കല്‍, മറ്റ് മൂല്യവര്‍ധിത സേവനങ്ങള്‍ എന്നിവയിലാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. വാഗ്ദാനം ചെയ്യുന്ന ലുലു ഫോറെക്സ് ഇന്ത്യയിലുടനീളം 29 എന്‍ഗേജ്മെന്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു.