സിനിമ സീരിയല്‍ നടി രഞ്ജുഷ മേനോന്‍ തൂങ്ങിമരിച്ച നിലയില്‍

1 second read
0
0

തിരുവനന്തപുരം: സിനിമ- സീരിയല്‍ നടി രഞ്ജുഷ മേനോന്‍ (34) തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്‌ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ പരമ്പരകളിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്തയായ രഞ്ജുഷ സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാര്‍ച്ച് 12, തലപ്പാവ്, വാധ്യാര്‍, വണ്‍വേ ടിക്കറ്റ്, കാര്യസ്ഥന്‍, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

പരമ്പരകളുടെ ലൈന്‍ പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിരുന്ന രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. കൊച്ചി സ്വദേശിനിയായ രഞ്ജുഷ മേനോന്‍ ടിവി ചാനലില്‍ അവതാരകയായിട്ടാണ് കരിയര്‍ ആരംഭിച്ചത്. സ്ത്രീ എന്ന സീരിയലിലൂടെ മിനിസ്‌ക്രീനില്‍ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു.ഇരുപതിലധികം പരമ്പരകളില്‍ അഭിനയിച്ചു.

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…