ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

0 second read
0
0

ന്യൂയോര്‍ക്ക്: യുഎസിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോട്ടയം ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം (ബിനോയ്) – ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്ക് (32) ആണ് വെടിയേറ്റത്. മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റതെന്നു ബന്ധുക്കള്‍ പറഞ്ഞു.

നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് ഉഴവൂരിലെ ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഗര്‍ഭിണിയായ മീരയെ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്പിള്ളി സ്വദേശി അമല്‍ റെജി വെടിവയ്ക്കുകയായിരുന്നു എന്നാണു വിവരം.അമല്‍ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മീരയും ഇരട്ട സഹോദരി മീനുവും ഷിക്കാഗോയില്‍ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്.

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…