അടൂര്‍:മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയും ഒരു സംഗമം അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ നവംബര്‍ 17 ന് ഉച്ചക്ക് നടന്നു. പത്തനംതിട്ട ജില്ലാ കളക്ടര്‍ ശ്രീ എ ഷിബു ഐഎസ് സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എല്‍ അനിതകുമാരി അധ്യക്ഷത വഹിച്ചു.
2022 മധ്യത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു 23 ആഴ്ചയില്‍ ജനിച്ച, 415 ഗ്രാം മാത്രം മാത്രമുണ്ടായിരുന്ന, കോഴിക്കോട്ടുകാരി ദേവാംശിഖ ഉള്‍പ്പെടെ ലൈഫ് ലൈന്‍ ആശുപത്രിയിലെ നിയോനേറ്റല്‍ ഐ സി യൂവില്‍ പരിചരിക്കപ്പെട്ട് സാധാരണ നിലയിലെത്തിയ അറുപതോളം കുട്ടികളാണ് സംഗമത്തില്‍ പങ്കെടുത്തത് .
ലൈഫ് ലൈന്‍ മാനേജിങ് ഡയറക്ടര്‍ ഡോ എസ് പാപ്പച്ചന്, നിയോനേറ്റല്‍ ഐ സി യു തലവന്‍ ഡോ ബിനു ഗോവിന്ദ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ മാത്യൂസ് ജോണ്‍, സിഇഒ ഡോ ജോര്‍ജ് ചാക്കച്ചേരി എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്കുള്ള ഉപഹാരം ജില്ലാ കളക്ടര്‍ നല്കി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ സന്തോഷ്, റെവ ബേബി ജോണ്‍, റെവ സി ജോസഫ്, ലൈഫ് ലൈന്‍ ഡയറക്ടര്‍ ഡെയ്സി പാപ്പച്ചന് എന്നിവര്‍ സന്നിഹിതരായിരുന്നു.
നേരത്തെ പ്രീമച്ച്വര്‍ പ്രസവങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാസം തികയാതെ മരണപ്പെട്ടാലും മാതാപിതാക്കള്‍ക്ക് അത് വലിയ ആഘാതമായിരുന്നില്ല. കാരണം ഒരു കുടുംബത്തില്‍ തന്നെ ആറും ഏഴും കുട്ടികളുണ്ടായിരുന്നു. പക്ഷേ ഇന്ന് അതല്ല സ്ഥിതി. ന്യൂക്ലിയര്‍ കുടുംബവ്യവസ്ഥയാണ്. ജനിക്കുന്ന ഓരോ കുട്ടിയും പ്രെഷ്യസ് ആണ്. മാസം തികയാതെ ജനിക്കുന്ന 60 കുട്ടികളെ വരെ ഒരേസമയം പരിചരിക്കാന്‍ കഴിയുന്ന അത്യാധുനിക സൗകര്യങ്ങള്‍ രണ്ടു ദശാബ്ദക്കാലത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന ലൈഫ് ലൈന്‍ മള്‍ട്ടി സ്പെഷിയാലിറ്റി ആശുപത്രിയുടെ എന്‍ ഐ സി യൂ വില്‍ ഉണ്ട്. 95 ശതമാനം survival rate ആണ് NICU ഉറപ്പു വരുത്തുന്നത്.