പത്തനംതിട്ട:മണ്ണറിവും മണ്ണുമര്യാദയുമുള്ള മനുഷ്യനെ സൃഷ്ടിക്കലാവണം യഥാര്‍ത്ഥ വിദ്യാഭ്യാസമെന്ന് വിഖ്യാത പാരിസ്ഥിതിക ദാര്‍ശനികനും അതിവേഗചിത്രകാരനുമായ ജിതേഷ്ജി അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാര്‍ മണ്ണു പര്യവേഷണ സംരക്ഷണ വകുപ്പ് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ലോകമണ്ണ് ദിനപ്രചരണ പരിപാടികളും ചിത്രരചന / ഉപന്യാസ മത്സരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ അനിയന്ത്രിതമായ നടക്കുന്ന കോണ്‍ക്രീറ്റ് കെട്ടിട നിര്‍മ്മാണം മണ്ണിനോടും ഭൂമിയോടും ചെയ്യുന്ന കൊല്ലാക്കൊല ചെയ്യലാണെന്നും ജിതേഷ്ജി ചൂണ്ടിക്കാട്ടി. പത്തനംതിട്ട കാത്തോലിക്കറ്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കാമ്പസ്സില്‍ നടന്ന സമ്മേളനത്തില്‍ മണ്ണു പര്യവേഷണ സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറകടര്‍ ജസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു.സോയില്‍ സര്‍വ്വേ ഓഫീസര്‍മാരായ സുള്‍ഫി, അമ്പിള്‍ വര്‍ഗ്ഗീസ്, എ ഇ ഓ സന്തോഷ്‌കുമാര്‍, കാതെലിക്കറ്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സുവോളജി അദ്ധ്യാപിക ശാന്തി എന്നിവര്‍ പ്രസംഗിച്ചു.ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന്
മണ്ണ് സംരക്ഷണ പ്രതിജ്ഞയെടുത്തു.