അടൂര്‍: പിണറായി വിജയനും കുടുംബവും അധികം താമസിക്കാതെ സെന്‍ട്രല്‍ ജയിലില്‍ കിടക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് പി.സി ജോര്‍ജ്ജ്. കെ. സുരേന്ദ്രന് നയിക്കുന്ന കേരളാ പദയാത്ര ഉത്ഘാടന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി.പി.ചിദംമ്പരത്തെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനാണ് ഈ കേസും അന്വേഷിക്കുന്നത്. അഴിമതിക്കെതിരെ ശക്തമായ നിലപാടാണ് ബിജെപി എടുക്കുന്നത്. സംസ്ഥാന ബജറ്റില്‍ റബര്‍ വില 10 രൂപ കൂട്ടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ 250 രൂപ വില തരാമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ ഇപ്പോള്‍ 10 രൂപ മാത്രം കൊടുക്കാമെന്ന് പറഞ്ഞു.മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തിത് 45 ലക്ഷവും ചാണകം സൂക്ഷിക്കാന്‍ സൗകര്യത്തിനായി 5 ലക്ഷവും വീട്ടില്‍ ലിഫ്റ്റനായി 25 ലക്ഷവും ചിലവാക്കി.ഇത് കൂടാതെ മന്ത്രിമാരേയും കൂട്ടി ധൂര്‍ത്ത് യാത്രയും നടത്തി. ആയിരക്കണക്കിനാള്‍ക്കാര്‍ നിവേദനവുമായി വന്നിട്ട് മന്ത്രിമാര്‍ ഒരാളെങ്കിലും പുറത്തിറങ്ങി നിവേദനം വണ്ടിക്കാന് മര്യാദ കാട്ടിയില്ല. എന്റെയും നിങ്ങളുടേയും നികുതി പണം കൊണ്ടല്ലെന്ന അവര്‍ ബസ് വാങ്ങി യാത്ര ചെയ്തതെന്ന് പി.സി.ജോര്‍ജ് ചോദിച്ചു.
രാഹുല്‍ ഒരു രാഷ്ടീയ പ്രവര്‍ത്തകനാണെന്ന് തോന്നുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കേരള ബജറ്റ് തട്ടു കൂട്ട് ബജറ്റാണ്. കേന്ദ്രമാണ് കേരളത്തിന്റെ ഭാവി വികസന മുന്നേറ്റത്തിന് സഹായഹസ്തവുമായി നില്‍ക്കുന്നത്.അഴിമതി രഹിത ഭരണമാണ് ബിജെപി നടത്തി കൊണ്ടിരിക്കുന്നത്. അനവധി ജനകീയ വികസന പദ്ധതികളാണ് കഴിഞ്ഞ പത്ത് വര്‍ഷമായി കേന്ദ്രം ചെയ്തു കഴിഞ്ഞിരിക്കുന്നത്. തുടര്‍ഭരണവും ബിജെപിയിലാണ് ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്നത്. കേരളത്തില്‍ പത്തിനംതിട്ട പാര്‍ലമെന്റ് മണ്ഡലം ഉള്‍പ്പെടെ ഇക്കുറി എന്‍ഡിഎ സംഘ്യം വിജയിക്കും. തുടര്‍ന്ന് വരുന്ന നീയമസഭയിലും ബിജെപി പ്രധാന പക്ഷമായി മാറുമെന്നതിലും സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.