ഷാര്‍ജ: യുഎഇയില്‍ നടക്കുന്ന ശ്രീലങ്കന്‍ താരം ലഹിരു കുമാരയും ബംഗ്ലദേശ് താരം ലിട്ടണ്‍ ദാസുമാണ് മത്സരത്തിനിടെ പരസ്പരം പോര്‍വിളിച്ച് മുഖാമുഖമെത്തിയത്. കളത്തില്‍ അടിപൊട്ടുമെന്ന സ്ഥിതിയായതോടെ ഫീല്‍ഡ് ചെയ്യുകയായിരുന്നു ശ്രീലങ്കന്‍ താരങ്ങളും ട്വന്റി20 ലോകകപ്പിലെ ശ്രീലങ്ക – ബംഗ്ലദേശ് പോരാട്ടത്തിനിടെ കളത്തില്‍ കോര്‍ത്ത് താരങ്ങള്‍.മത്സരം നിയന്ത്രിക്കുകയായിരുന്ന അംപയര്‍മാരും ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റി. മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലദേശിനെ തോല്‍പ്പിച്ചു.
ടൂര്‍ണമെന്റില്‍ യോഗ്യതാ റൗണ്ട് കളിച്ച് സൂപ്പര്‍ 12 ഘട്ടത്തിനു യോഗ്യത നേടിയ ടീമുകളാണ് ശ്രീലങ്കയും ബംഗ്ലദേശും. അതേസമയം, സമീപകാലത്തായി ഇന്ത്യ-പാക്ക് പോരാട്ടങ്ങളുടെ തീവ്രത സമ്മാനിക്കുന്ന മത്സരങ്ങള്‍ക്കാണ് ഈ ടീമുകളുടെ മുഖാമുഖം വേദിയൊരുക്കാറുള്ളത്.മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിന്റെ ഇന്നിങ്‌സിലെ ആറാം ഓവറിലാണ് ഇരു താരങ്ങളും തമ്മിലുള്ള വാക്‌പോര് കയ്യാങ്കളിയുടെ വക്കിലെത്തിയത്. ഈ ഓവറിലെ അഞ്ചാം പന്തില്‍ കുമാര ലിട്ടണ്‍ ദാസിന്റെ വിക്കറ്റെടുത്തിരുന്നു. അതിനുശേഷം കുമാര എന്തോ പറഞ്ഞതാണ് ലിട്ടണ്‍ ദാസിനെ പ്രകോപിപ്പിച്ചത്. 16 പന്തില്‍ രണ്ടു ഫോറുകളോടെ 16 റണ്‍സെടുത്ത ലിട്ടണ്‍ ദാസിനെ ലഹിരു കുമാര ക്യാപ്റ്റന്‍ ദസൂണ്‍ ഷാനകയുടെ കൈകളിലെത്തിച്ചാണ് പുറത്താക്കിയത്.
പവര്‍പ്ലേ ഓവറുകളില്‍ ആക്രമണോത്സുകമായ ശരീര ഭാഷയായിരുന്നു കുമാരയുടേത്. ഇരുവരും തമ്മിലുള്ള വാക്‌പോരിനു മുന്‍പ് ലിട്ടണ്‍ ദാസിന്റെ ഓപ്പണിങ് പങ്കാളിയായ മുഹമ്മദ് നയീം പ്രതിരോധിച്ച പന്ത് പിടിച്ചെടുത്ത് അപകടകരമായ രീതിയില്‍ കുമാര ക്രീസിലേക്ക് എറിഞ്ഞിരുന്നു. നയീമിന്റെ തലയ്ക്കുനേരെയാണ് പന്ത് വന്നതെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറിയതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. ഇതിനു പിന്നാലെയാണ് ലിട്ടണ്‍ ദാസിന്റെ വിക്കറ്റ് കുമാര വീഴ്ത്തിയതും ഇരുവരും നേര്‍ക്കുനേരെത്തിയതും.