തിരുവനന്തപുരം: നെയ്യാറില്‍ നടന്ന കെഎസ്യു സംസ്ഥാന ക്യാംപില്‍ കൂട്ടത്തല്ലുണ്ടായതുമായി ബന്ധപ്പെട്ട് 4 കെഎസ്യു നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ജലോ ജോര്‍ജ്, തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് അല്‍ അമീന്‍ അഷ്റഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിന്‍ ആര്യനാട് എന്നിവര്‍ക്കെതിരെയാണ് നടപടി.
മാധ്യമങ്ങള്‍ക്കു വാര്‍ത്ത നല്‍കിയതിനാണ് രണ്ടുപേര്‍ക്കെതിരെ നടപടി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ ഡിജെ പാര്‍ട്ടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. അടിപിടിക്കിടെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. കൂട്ടത്തല്ലില്‍ നേതാക്കള്‍ക്കും പരുക്കേറ്റിരുന്നു.
സംസ്ഥാന ക്യാംപ് നടത്തിപ്പില്‍ കെഎസ്യു പൂര്‍ണ പരാജയമെന്ന് നെയ്യാറിലെ സംസ്ഥാന ക്യാംപിലെ കൂട്ടത്തല്ല് അന്വേഷിച്ച കെപിസിസി അന്വേഷണസമിതി പാര്‍ട്ടി അധ്യക്ഷന്‍ കെ.സുധാകരന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിശദമായ അന്വേഷണം വേണമെന്നും രണ്ട് ദിവസത്തിനകം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുധാകരന്‍ അന്വേഷണ സമിതിയോട് ആവശ്യപ്പെട്ടു. കര്‍ശനമായ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന പ്രാഥമിക റിപ്പോര്‍ട്ടില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ ക്യാംപിലേക്ക് ക്ഷണിക്കാതിരുന്നത് വിഭാഗീയതയുടെ ഭാഗമായാണെന്നും ചൂണ്ടിക്കാട്ടുന്നു.