അടൂര്‍ :ഹൃദയത്തിലെ രക്തക്കുഴലുകളില്‍ കാല്‍സ്യം അടിഞ്ഞുകൂടി ഉണ്ടാകുന്ന ബ്ലോക്കുകളെ നീക്കം ചെയ്യുവാനുള്ള ആന്ജിയോപ്ലാസ്റ്റിയിലെ നൂതന ചികിത്സാരീതിക്ക് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം തുടക്കമിട്ടു. ഓര്‍ബിറ്റല്‍ അതെറെക്ടമി എന്ന ഈ സാങ്കേതികവിദ്യയില്‍ വജ്രം പതിച്ച പ്രത്യേക മെഷീന്‍ ഉപയോഗിച്ചാണ് കാല്‍സ്യം ബ്ലോക്കുകളെ തുറക്കുന്നത്. ഇതിന്റെ കൃത്യമായ ഉപയോഗം ഫലപ്രദവും സുരക്ഷിതവുമാണെന്നു കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ സാജന്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.
ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലില്‍ 90 ശതമാനത്തിലധികം ബ്ലോക്കുള്ള 74 വയസുള്ള രോഗിയിലാണ് ഒപ്റ്റിക്കല്‍ കൊഹിയെറെന്‍സ് ടോമോഗ്രാഫി (OCT) – യിലൂടെ കാല്‍സിയം കണ്ടുപിടിക്കുകയും വിജയകരമായി ചികിത്സ നടപ്പിലാക്കിയതെന്നും സീനിയര്‍ കണ്‍സള്‍റ്റന്റ് ഡോ ശ്യാo ശശിധരന്‍ പറഞ്ഞു.
ഡോ വിനോദ് മണികണ്ഠന്‍ ഡോ കൃഷ്ണ മോഹന്‍, ഡോ ചെറിയാന്‍ കോശി, ഡോ ചെറിയാന്‍ ജോര്‍ജ്, ഡോ രാജഗോപാല്‍, ഡോ അജിത് സണ്ണി, ഡോ റിയാന്‍ എന്നിവരും ചേര്‍ന്ന ടീമാണ് ചികിത്സ നല്‍കിയത്.