ലൈഫ് ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നൂതന സാങ്കേതികവിദ്യയായ നിര്‍സ് (NIRS) ആന്‍ജിയോപ്ലാസ്റ്റിക്കു തുടക്കമിട്ടു

4 second read
0
0

അടൂര്‍: ഹൃദയത്തിലെ രക്തധമനിയായ കൊറോണറി ആര്‍ട്ടറിയിലെ ബ്‌ളോക്കിന്റെ ഘടന കൃത്യമായി കണ്ടുപിടിക്കുന്ന നൂതന സാങ്കേതികവിദ്യയായ NIRS (Near Infra Red Spectroscopy) ഉപയോഗിച്ചുള്ള ആന്‍ജിയോപ്ലാസ്റ്റിക്ക് ലൈഫ് ലൈന്‍ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം തുടക്കം കുറിച്ചു. ഹൃദയത്തിലെ പ്രധാന രക്തക്കുഴലില്‍ ബ്ലോക്ക് ഉണ്ടായിരുന്ന 74 വയസ്സുള്ള രോഗിയിലാണ് ചികിത്സ വിജയകരമായി നടപ്പിലാക്കിയത്.

ബ്‌ളോക്കില്‍ കൂടുതല്‍ കൊഴുപ്പ് അടങ്ങിയിട്ടുള്ള ഭാഗങ്ങള്‍ മഞ്ഞ കളര്‍ കോഡിങ്ങിലൂടെ മനസ്സിലാകും വിധമാണ് ഈ സാങ്കേതിക വിദ്യയുടെ പ്രവര്‍ത്തനം. കൃത്യതയോടും ബ്ലോക്കിന് അനുയോജ്യമായ രീതിയിലും ആന്‍ജിയോപ്ലാസ്റ്റിയും സ്റ്റെന്റിങ്ങും നടത്താന്‍ ഈ രീതി ഉപയോഗപ്രദമാണെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ സാജന്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.

കാര്‍ഡിയോളോജിസ്റ്റുകളായ ഡോ വിനോദ് മണികണ്ഠന്‍, ഡോ ശ്യാം ശശിധരന്‍ , ഡോ കൃഷ്ണ മോഹന്‍ , ഡോ ചെറിയാന്‍ ജോര്‍ജ് , ഡോ ചെറിയാന്‍ കോശി , ഡോ മാത്യു വാച്ചാപറമ്പില്‍ എന്നിവര്‍ കൂടി അടങ്ങുന്ന ടീം ആണ് ചികിത്സ നടത്തിയത്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘പുലിറ്റ്‌സര്‍ ബുക്‌സ്’ വസുമതി കവിതാ പുരസ്‌ക്കാരം ഡോ. ഷീബ രജികുമാറിന്

കൊല്ലം: 2024ലെ പുലിറ്റ്‌സര്‍ ബുക്‌സ് വസുമതി കവിതാ പുരസ്‌ക്കാരം ഡോ. ഷീബ രജികുമാറിന്റെ ആല്‍ബ…