പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന നല്‍കി ഷാഫി

1 second read
0
0

പാലക്കാട്: നടക്കാനിരിക്കുന്ന പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി എത്തുക യുവനേതാവായിരിക്കുമെന്ന സൂചന നല്‍കി ഷാഫി പറമ്പില്‍ എം.പി. ജനങ്ങള്‍ ഇഷ്ടപ്പെടുന്നതും ആഗ്രഹിക്കുന്നതുമായ ചെറുപ്പക്കാരനായ സ്ഥാനാര്‍ഥി തന്നെ പാലക്കാട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഷാഫി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി തുടരുന്നതിനിടെയാണ് ഷാഫിയുടെ പ്രതികരണം.

ഔപചാരികമായ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. ജനങ്ങള്‍ ഇഷ്ടപ്പെടുന്ന, ജനങ്ങള്‍ ആഗ്രഹിക്കുന്ന, പാലക്കാടിന്റെ ശബ്ദമാകാന്‍ കഴിയുന്ന ഒരു സ്ഥാനാര്‍ഥി പാലക്കാടേക്ക് വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹം പിന്നീട് പാലക്കാടിന്റെ സാരഥിയായി മാറുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. നാടിന്റെ വികസനകാര്യങ്ങളിലും പൊതുവായ കാര്യങ്ങളിലും നിരന്തരം ഇടപെടാന്‍ കഴിയുന്ന ഒരാള്‍. വേണമെങ്കില്‍ ഒരു ചെറുപ്പക്കാരനായ ആള്‍ തന്നെ വരട്ടെ.’ -ഷാഫി പറമ്പില്‍ പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…