കൊച്ചുമകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാര്‍ മരത്തിലിടിച്ചു: 53കാരി മരിച്ചു

0 second read
0
0

കണ്ണൂര്‍ :സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മൂന്നു മരണം. കണ്ണൂര്‍ മാനന്തേരിയില്‍ കാര്‍ മരത്തിലിടിച്ച് അയ്യപ്പന്‍കാവ് സ്വദേശി ജമീല (53) മരിച്ചു. കൊച്ചുമകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. കോതമംഗലത്ത് ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇടുക്കി മുരിക്കാശേരി അമ്പഴത്തിങ്കല്‍ വീട്ടില്‍ നിഖില്‍ സെബാസ്റ്റ്യന്‍ (23) ആണ് മരിച്ചത്. ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരനാണ്. മൂന്നാറില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ ചെണ്ടുവര സോത്തുപാറ സ്വദേശി എച്ച്.മുനിയാണ്ടി (45) മരിച്ചു.

കണ്ണൂര്‍ മാനന്തേരി പോസ്റ്റ് ഓഫിസിന് സമീപം കാര്‍ നിയന്ത്രണം വിട്ട് മരത്തിലും മതിലിലും ഇടിച്ച് മറിഞ്ഞാണ് ജമീല മരിച്ചത്. ജമീലയുടെ മകള്‍ ജംഷീദ (36), ജംഷീദയുടെ ഭര്‍ത്താവ് പേരാവൂര്‍ മുരിങ്ങോടിയിലെ പുതിയ വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍ (44), മകന്‍ മുഹമ്മദ് ജാസിര്‍ (13), ബന്ധു മുരിങ്ങോടിയിലെ പുതിയ വീട്ടില്‍ മുഹമ്മദ് മിര്‍ഷാദ് (23) എന്നിവരെ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാസിറിനെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് അപകടം.

 

Load More Related Articles
Load More By Editor
Load More In Homage

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…