ഇടുക്കി കലക്ടറായി വി. വിഗ്നേശ്വരി ചുമതലയേറ്റു

0 second read
0
0

ഇടുക്കി: ജില്ലയുടെ നാല്പത്തിയൊന്നാമത് കലക്ടറായി വി. വിഗ്നേശ്വരി ചുമതലയേറ്റു. ജില്ലയിലെ ജനങ്ങളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ പരമാവധി പ്രയത്നിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. മികച്ച പുരോഗതി നേടുന്നതിന് ജനങ്ങള്‍ ഒരുമിച്ചു നില്‍ക്കേണ്ടതുണ്ട്. പരിസ്ഥിതിയെ സംരക്ഷിച്ച് ജില്ലയില്‍ വികസനം ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

രാവിലെ പത്തരയ്ക്ക് കളക്ട്രേറ്റില്‍ കുടുംബസമേതം എത്തിയ ജില്ലാ കലക്ടറെ ഇടുക്കി സബ് കലക്ടര്‍ അരുണ്‍ എസ് നായര്‍, ദേവികുളം സബ് കലക്ടര്‍ വി.എം ജയകൃഷ്ണന്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. ജ്യോതി, ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. റവന്യു വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായി സ്ഥലംമാറ്റം ലഭിച്ച മുന്‍ കലക്ടര്‍ ഷീബ ജോര്‍ജ്ജില്‍നിന്നാണ് ചുമതലയേറ്റെടുത്തത്.

ഭര്‍ത്താവും എറണാകുളം ജില്ലാ കലക്ടറുമായ എന്‍.എസ്.കെ. ഉമേഷ്, പിതാവ് കെ.ആര്‍. വേലൈച്ചാമി, മാതാവ് എം.എസ്.വി. ശാന്തി, സഹോദരി ഡോ. വി ഭുവനേശ്വരി, സഹോദരിയുടെ മക്കളായ ധനുശ്രീ, ഋഷിക് തരൂണ്‍ എന്നിവരും വി. വിഗ്നേശ്വരിക്കൊപ്പമുണ്ടായിരുന്നു.

2015 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഓഫീസറാണ്.തമിഴ്നാട് മധുര സ്വദേശി. കെ.ടി.ഡി.സി. എം.ഡിയായും കോളജിയറ്റ് എജ്യുക്കേഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ കളക്ടര്‍ പദവിയില്‍ നിന്നാണ് ഇടുക്കിയിലേക്ക് എത്തുന്നത്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘പുലിറ്റ്‌സര്‍ ബുക്‌സ്’ വസുമതി കവിതാ പുരസ്‌ക്കാരം ഡോ. ഷീബ രജികുമാറിന്

കൊല്ലം: 2024ലെ പുലിറ്റ്‌സര്‍ ബുക്‌സ് വസുമതി കവിതാ പുരസ്‌ക്കാരം ഡോ. ഷീബ രജികുമാറിന്റെ ആല്‍ബ…