മസ്‌കത്ത്: പത്തനംതിട്ട ജില്ലയിലെ നിര്‍ദിഷ്ട ശബരിമല എയര്‍പോര്‍ട്ട് അടൂര്‍ താലൂക്കിലെ കൊടുമണ്ണില്‍ ഉടന്‍ തുടങ്ങുക പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നിയന്ത്രണത്തിലുള്ള 1200 ഹെക്ടറുള്ളസര്‍ക്കാര്‍ സ്ഥലത്ത് സിയാല്‍ മോഡലില്‍ എയര്‍പോര്‍ട്ട് തുടങ്ങാന്‍ നിരവധി പ്രവാസികളും സംഘടനകളും മുന്നോട്ട് വന്ന് കൊടുമണ്‍ ശബരി എയര്‍പോര്‍ട്ട് ആക്ഷന്‍ കമ്മിറ്റിക്ക് പിന്‍തുണ അറിയിച്ചിട്ടുണ്ട്. ഒരാളെപ്പോലും കുടിയൊഴിപ്പിക്കാതെ സര്‍ക്കാരിന് ഒരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ ഈ പദ്ധതി നടപ്പിലാക്കാന്‍ കഴിയുന്ന അനുകൂല സാഹചര്യങ്ങള്‍ നിലവിലുള്ളത് .കൊടുമണ്ണിനെ സംബന്ധിച്ച് യാതൊരു പരിസ്ഥിതി വിഷയങ്ങള്‍ ഇല്ലാത്തതും വനമേഖലയുമായി ഒരു ബന്ധവുമില്ലാത്തതിനാല്‍ വന്യജീവി ശല്യമോ ഒന്നും ഭയക്കേണ്ട കാര്യമില്ല എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണ സമയത്ത് 8000 ത്തോളം പേര്‍ക്ക് ജോലി ലഭിക്കും. പണി പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ സ്ഥിരമായി 600ലധികം പേര്‍ക്ക് ജോലി ലഭിക്കും.
പത്തനംതിട്ട ജില്ലയില്‍ എയര്‍പോര്‍ട്ട് വരുന്നതോടുകൂടി ആലപ്പുഴ കോട്ടയം ഇടുക്കി കൊല്ലം തുടങ്ങിയ സമീപ ജില്ലക്കാര്‍ക്കും എയര്‍പോര്‍ട്ട് യാത്രാസൗകര്യം മെച്ചപ്പെടുത്താന്‍ കഴിയും കൂടാതെ ആ ജില്ലകളിലെ വികസനത്തിന്റെ ആക്കം കൂട്ടും. നിലവില്‍ ശബരിമല തീര്‍ത്ഥാടകര്‍ അനുഭവിക്കുന്ന യാത്രാദുരിതത്തിന് ഒരു പരിധിവരെ അറുതി ഉണ്ടാകും. ഏഷ്യയിലെ ഏറ്റവും വലിയ കണ്‍വെന്‍ഷനായ പത്തനംതിട്ടയിലെ മാരാമണ്‍ കണ്‍വെന്‍ഷന് പങ്കെടുക്കാന്‍ എത്തുന്ന മറ്റ് സംസ്ഥാന വിദേശികള്‍ പ്രവാസികള്‍ തുടങ്ങിയവര്‍ക്ക് പുതിയ എയര്‍ പോര്‍ട്ട് ഒരു അനുഗ്രഹമാകുന്നതില്‍ തര്‍ക്കമില്ല. കൊടുമണ്ണില്‍ എയര്‍പോര്‍ട്ട് വരുന്നതോടുകൂടി പത്തനംതിട്ട ജില്ലയുടെ വികസനത്തിന് വഴിവെക്കും പ്രത്യേകിച്ച് പത്തനംതിട്ട അടൂര്‍ ടൗണുകളുടെ മുഖച്ഛായ മാറും.
എല്ലാവിധത്തിലും എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രത്യക്ഷത്തിലും പരോക്ഷത്തിലും ആയിരക്കണക്കിന് പേര്‍ക്ക് ജോലി ലഭിക്കും. നിലവിലെ റോഡുകളുടെ നവീകരണം പുതിയ റോഡുകള്‍ ഹോട്ടലുകള്‍ മാളുകള്‍ കണ്‍വെന്‍ഷന്‍ സെന്ററുകള്‍ ആശുപത്രിയുടെ തുടങ്ങി വന്‍ വികസന കുതിപ്പാ നടക്കാന്‍ പോകുന്നത.് ഗള്‍ഫ് അമേരിക്ക യൂറോപ്പ് മറ്റ് വിദേശരാജ്യങ്ങളില്‍ ജോലിയും ബിസിനസ് ചെയ്യുന്നവരും വിദേശത്ത് പഠിക്കാന്‍ പോകുന്നവരും നിരവധിയുള്ള ജില്ലയാണ് പത്തനംതിട്ട .നിലവില്‍ ഈ ജില്ലക്കാര്‍ വിമാനയാത്രയ്ക്ക് ആശ്രയിക്കുന്നത് തിരുവനന്തപുരം കൊച്ചി എയര്‍പോര്‍ട്ടുകളെയാണ് നിലവില്‍ രണ്ട് എയര്‍പോര്‍ട്ടിലെക്കും മണിക്കൂറുകള്‍ നീണ്ട യാത്ര ട്രാഫിക് ജാം എല്ലാം താണ്ടി എയര്‍പോര്‍ട്ടില്‍ എത്തുമ്പോഴേക്കും ക്ഷീണിച്ച ഒരു പരുവം ആയിരിക്കും. യാത്രക്കാര്‍ പിന്നീട് എയര്‍പോര്‍ട്ടിലെ നീണ്ട നടപടിക്രമങ്ങള്‍ അതിനുശേഷം നീണ്ട മണിക്കൂര്‍ വിമാനയാത്ര ഇത്തരം ദുരിത യാത്രയ്ക്ക് അറുതി ഉണ്ടാകണമെങ്കില്‍ പത്തനംതിട്ടയിലെ ശബരി എയര്‍പോര്‍ട്ട് കൊടുമണ്ണില്‍ തന്നെ വരാന്‍ വേണ്ട നടപടികള്‍ ഉത്തരവാദിത്ത പെട്ടവര്‍ ഉടന്‍ കൈക്കൊള്ളുമെന്ന പ്രതീക്ഷയില്‍ പ്രവാസികളും മറ്റ് അഭ്യുതയ കാംക്ഷികളും.
( അടൂര്‍ മസ്‌കത്ത് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് – റെജി ഇടിക്കുള അടൂര്‍)