ദുബായ് :കോവിഡിനെ തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ എമിറേറ്റ്സ് എയര്‍ലൈന്‍സ് 6 മാസത്തിനകം 6,000 പേര്‍ക്കു നിയമനം നല്‍കും. പൈലറ്റുമാര്‍, എന്‍ജിനീയര്‍മാര്‍, എയര്‍ഹോസ്റ്റസുമാര്‍, ഫീല്‍ഡ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് അവസരങ്ങള്‍.
ദുബായില്‍ മാത്രം 700 ഫീല്‍ഡ് ജീവനക്കാരെ നിയമിക്കും. നിര്‍ത്തിവച്ചിരുന്ന സര്‍വീസുകളില്‍ 90 ശതമാനവും പുനരാരംഭിച്ചു. വര്‍ഷാവസാനത്തോടെ സര്‍വീസുകള്‍ പൂര്‍ണതോതില്‍ ആരംഭിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു.