തൃശൂര്‍ പൂരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപി

0 second read
0
0

തൃശൂര്‍ഃ തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപി. കലക്ടറേറ്റില്‍ ബുധന്‍ രാവിലെ പത്തിനാണു യോഗം. മന്ത്രിമാരായ കെ.രാജന്‍, ആര്‍.ബിന്ദു എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍, പൂരവുമായി ബന്ധപ്പെട്ട മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വെടിക്കെട്ടുമായി ബന്ധപ്പെട്ട് ഇത്തവണയുള്‍പ്പെടെ പ്രശ്‌നങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണു യോഗം. ജനങ്ങളോടു കൂടുതല്‍ സഹകരിച്ചു അടുത്തതവണ തൃശൂര്‍ പൂരം നടത്താനുള്ള തീരുമാനം ഉണ്ടായേക്കുമെന്നാണു സൂചന. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുക്കും. അടുത്ത വര്‍ഷത്തെ പൂരത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണു തൃശൂര്‍ എംപി കൂടിയായ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നത്.

പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകന്റെ ഇടപെടലില്‍ ഇത്തവണ പൂരം അലങ്കോലമായിരുന്നു. രാത്രിപ്പൂരത്തിനിടെ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. പൂരപ്പന്തലിലെ ലൈറ്റുകള്‍ അണച്ചു. വെടിക്കെട്ടും അനിശ്ചിതത്വത്തിലായി. തൃശൂര്‍ പൂരം അട്ടിമറിക്കപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കുന്നതിനും പ്രതിസന്ധികളെക്കുറിച്ചു പഠിച്ചു പരിഹാരം നിര്‍ദേശിക്കാനുമായി ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…