
അടൂര്‍ :കുരമ്പാല വട്ടത്തിനാല്‍ മലനട കിരാതമൂര്‍ത്തി ക്ഷേത്രം. കേരളത്തിലെ 999 മലനടകളിലെ പ്രധാന ഒരു മലനടയായി ഇതിനെ കരുതുന്നു. ഇവിടെ മഹാദേവന്‍ കിരാതമൂര്‍ത്തിയായി കുടികൊള്ളുന്നു. ഭഗവാനോടൊപ്പം മൂര്‍ത്തി, പേയ് എന്നീ ഉപദേവന്മാരും നാഗയക്ഷി, നാഗദേവന്‍, ഊരാളി, അപ്പൂപ്പന്‍ എന്നിവര്‍ ഇവിടെ വസിക്കുന്നു. ഊരാളി സങ്കല്പത്തിന് വളരെ പ്രാധാന്യമുള്ള ഒരു ക്ഷേത്രമാണ് ഇത്. ഇവിടെ ശൈവ ദ്രാവിഡ ആരാധനയാണ് നിലനില്‍ക്കുന്നത്.
അടുക്ക് സമര്‍പ്പിക്കുന്നതാണ് ഇവിടുത്തെ പ്രധാന വഴിപാട്. മലയാള മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ഈ പൂജ നടക്കുന്നത്. അടുത്ത സമര്‍പ്പിച്ച ഭഗവാനോട് പ്രാര്‍ത്ഥിക്കുന്ന അതിനോടൊപ്പം തന്നെ മലയൂരാളി മല വിളിച്ചു ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ എല്ലാ കഷ്ടതകള്‍ക്കും അറുതി വരുത്തും എന്നുള്ളതാണ് ഇവിടുത്തെ വിശ്വാസം. ഇത് അനുഭവസ്ഥരായ അനേകം വിശ്വാസികള്‍ അടുത്തും അന്യസ്ഥലങ്ങളില്‍ പോലും ഉണ്ട്. പല വിദൂര സ്ഥലങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്ന് പോലും ഭക്തര്‍ എത്തിച്ചേരുന്നു
ഫോണ്‍: 94 96873391: 9946714837