ലൈഫ് ലൈന്‍ ആശുപത്രിയില്‍ അപൂര്‍വ ഹൃദയ വാല്‍വ് ചികിത്സ വിജയകരം

7 second read
0
0

അടൂര്‍: ഹൃദയത്തിലെ പ്രധാന വാല്‍വായ അയോര്‍ട്ടിക് വാല്‍വിന്റെ ചുരുക്കം മാറ്റുന്നതിനായുള്ള ടാവര്‍ (TAVR – Trans Catheter Aortic Valve Replacement) ചികിത്സ IVL (Intra Vascular Lithotripsy) അഥവാ ഷോക്ക് വേവ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലൈഫ് ലൈന്‍ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം വിജയകരമായി പൂര്‍ത്തീകരിച്ചു. തെക്കന്‍ കേരളത്തില്‍ ആദ്യമായും കേരളത്തില്‍ രണ്ടാമതായും ആണ് ഈ അതിസങ്കീര്‍ണമായ ചികിത്സാരീതി 81 വയസ്സുള്ള രോഗിയില്‍ നടപ്പിലാക്കിയത്.

ശസ്ത്രക്രിയ കൂടാതെ ഹൃദയത്തിന്റെ വാല്‍വ് മാറ്റിവെയ്ക്കാ നായുള്ള കൃത്രിമ ടാവര്‍ വാല്‍വിനെ, കാല്‍സ്യം അടിഞ്ഞുകൂടിയ കാലിലെ രക്തക്കുഴലിന്റെ ബ്ലോക്കുകളെ ഷോക്ക് വേവ് സാങ്കേതിക വിദ്യയിലൂടെ ആന്‍ജിയോപ്ലാസ്റ്റി ചെയ്തു മാറ്റിയാണ് ഇത് സാധ്യമാക്കി യതെന്നു കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ സാജന്‍ അഹമ്മദ് പറഞ്ഞു.

സീനിയര്‍ കാര്‍ഡിയോളോജിസ്റ്റുകളായ ഡോ ആശിഷ് കുമാര്‍, ഡോ വിനോദ് മണികണ്ഠന്‍, ഡോ ശ്യാം ശശിധരന്‍, ഡോ കൃഷ്ണമോഹന്‍, ഡോ ചെറിയാന്‍ ജോര്‍ജ്, ഡോ ചെറിയാന്‍ കോശി, കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവി ഡോ എസ് രാജഗോപാല്‍, കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ അജിത് സണ്ണി എന്നിവര്‍ അടങ്ങുന്ന സംഘമാണ് ചികിത്സക്കു നേതൃത്വം നല്‍കിയത്.

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…