അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രി ഗൈനക് ലാപ്പറോസ്കോപ്പി വിഭാഗം മേധാവി ഡോ സിറിയക് പാപ്പച്ചന് എന്‍ഡോസ്കോപ്പി രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ അസോസിയേഷന് ഓഫ് ഗൈനെക്കോളജിക്കല്‍ എന്‍ഡോസ്കോപ്പിസ്റ്റിന്റെ യംഗ് ടാലന്റ് അവാര്‍ഡിന് അര്‍ഹനായി. ബാംഗളൂരില്‍ നടന്ന അസോസിയേഷന്റെ ദേശീയ കോണ്‍ഫെറെന്‍സില്‍ വെച്ച് അസോസിയേഷന് സെക്രട്ടറി ഡോ വിദ്യാ ഭട്ട്, പദ്മശ്രീ ഡോ സി എന്‍ മഞ്ജുനാഥ് എന്നിവര്‍ ചേര്‍ന്നു സമ്മാനിച്ചു .
താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ഏറ്റവും ഭാരം കൂടിയ ഗര്‍ഭാശയം നീക്കം ചെയ്ത് ലോക റിക്കോര്‍ഡ് നേടിയിട്ടുള്ള ഡോ സിറിയക് പതിനയ്യായിരം ഗൈനക് എന്‍ഡോസ്കോപ്പി ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തുകയും അഞ്ഞൂറിലേറെ ഗൈനെക്കോളജിസ്റ്റുകളെ എന്‍ഡോസ്കോപ്പിയില്‍ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.