തിരുവനന്തപുരം: നാളെ സ്കൂള്‍ തുറക്കാനിരിക്കെ 2609 അധ്യാപക, അനധ്യാപകര്‍ ഇതുവരെ കോവിഡ് വാക്സീന് എടുത്തിട്ടില്ലെന്നു മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഇതില്‍ വാക്സീന് എടുക്കാത്ത അധ്യാപകര്‍ 2282 പേരും അനധ്യാപകര്‍ 327 പേരുമാണ്.
അലര്‍ജി, ആരോഗ്യപ്രശ്നം, മതപരമായ കാരണം എന്നിവ മൂലം വാക്സീന് എടുക്കാന്‍ സാധിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. വാക്സീന് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കുന്നില്ല. ഇവര്‍ 2 ആഴ്ച സ്കൂളില്‍ വരേണ്ട. പകരം ഓണ്‍ലൈന്‍ ക്ലാസ് എടുത്താല്‍ മതി.