ഹൂസ്റ്റണില്‍ ഹാലോവിന്‍ പാര്‍ട്ടിയില്‍ വെടിവയ്പ്; 18 വയസ്സുള്ള യുവതി മരിച്ചു

0 second read
0
0

ഹൂസ്റ്റണ്‍: ഞായറാഴ്ച രാവിലെ ഹൂസ്റ്റണ്‍ സ്‌ക്കിന്‍ഡര്‍ ഡ്രൈവിലെ വീടിനകത്ത് നടന്നു കൊണ്ടിരുന്ന ഹാലോവിന്‍ പാര്‍ട്ടിയില്‍ രണ്ടു ഗ്രൂപ്പുകള്‍ പരസ്പരം ഏറ്റുമുട്ടിയതിനെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ 18 വയസ്സുള്ള യുവതി മരിക്കുകയും 16 വയസ്സുള്ള ആണ്‍കുട്ടിക്കു വെടിയേല്‍ക്കുകയും ചെയ്തു. വെടിവയ്പില്‍ കൂടുതല്‍ പേര്‍ക്കു പരുക്കേറ്റിണ്ടുണ്ടാകാമെന്നു ഹാരിസ് കൗണ്ടി പൊലിസ് പറഞ്ഞു. മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹാരിസ് കൗണ്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡുക്കേഷന്‍ ബോര്‍ഡ് അംഗത്തിന്റെ മകളാണ് വെടിയേറ്റു മരിച്ച അലക്‌സിസ് കാന്‍ണ്ട്. ഇവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവം നടക്കുമ്പോള്‍ വീട്ടുടമസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നു പൊലിസ് പറഞ്ഞു.

വെടിവയ്ക്കുന്നതിന് ഉപയോഗിച്ചു എന്നു സംശയിക്കുന്ന തോക്ക് പൊലിസ് സംഭവ സ്ഥലത്തു നിന്നു കണ്ടെടുത്തു. ഒന്നില്‍ കൂടുതല്‍ തോക്കുകള്‍ ഉപയോഗിച്ചിരിക്കാമെന്നും പൊലീസ് പറയുന്നു. ആരെയും അറസ്റ്റ് ചെയ്തതായി പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ ഹൂസ്റ്റണ്‍ പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിക്കണമെന്നും പൊലിസ് അഭ്യര്‍ഥിച്ചു.

 

Load More Related Articles
Load More By Editor
Load More In Homage

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…