സ്വന്തം ലേഖകന്‍
കൊച്ചി: ഇന്ത്യയില്‍ തന്നെ ആരോഗ്യരംഗത്ത് ഒരു ജന പ്രതിനിധി നടപ്പിലാക്കുന്ന വലിയ പദ്ധതിയുമായി ജനങ്ങള്‍ക്ക് സ്വാന്തന മേകുകയാണ് ഹൈബി ഈഡന്‍ എംപി.സൗഖ്യം, തണല്‍ ഭവന പദ്ധതി തുടങ്ങി കേരളത്തിന് മാതൃകയായ പദ്ധതികള്‍ക്ക് പിന്നാലെയാണ് ഹൃദയത്തില്‍ ഹൈബി ഈഡന്‍ പദ്ധതിയുമായി എംപി എത്തുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ നിര്‍ദ്ധനരായ 100 പേര്‍ക്ക് സൗജന്യ ആന്‍ജിയോ പ്ലാസ്റ്റി ചെയ്തു നല്‍കും. ഒരു കോടിയോളം രൂപയാണ് പദ്ധതിക്ക് ചിലവ് വരും.ഹൃദയത്തില്‍ ഹൈബി ഈഡന്‍ പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ 6 രാവിലെ 11 മണിക്ക് കടവന്ത്ര ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ വെച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിക്കും
മുന്‍ ഡി എം ഒ ഡോ. ജുനൈദ് റഹ്മാന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡാണ് ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും അര്‍ഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. +914843503177 എന്ന നമ്പറില്‍ വഴി പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
ഹൈബി ഈഡന്‍ എംപിയുടെ ഫേസ് ബുക്ക് പോസ്റ്റിലെ വാക്കുകള്‍ ‘ഹൃദയത്തില്‍ ഹൈബി ഈഡന്‍’
ഒരു ലക്ഷത്തി അറുപത്തി ഒന്‍പതിനായിരത്തില്‍ അധികം വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തോടെ എന്നെ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് അയച്ച 2019 ലെ ലോക്‌സഭ ഇലക്ഷനിലെ ടാഗ് ലൈന്‍. എറണാകുളത്തെ ജനത എന്നിലര്‍പ്പിച്ച വിശ്വാസത്തിന് സാക്ഷിയായ വാക്കുകള്‍. അത് കൊണ്ട് തന്നെയാണ് ഈ പദ്ധതിയ്ക്ക് ഹൃദയത്തില്‍ ഹൈബി ഈഡന്‍ എന്ന പേര് നല്‍കിയതും.
എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിര്‍ധനരായ 100 പേര്‍ക്ക് തികച്ചും സൗജന്യമായി ആന്‍ജിയോ പ്ലാസ്റ്റി ചെയ്തു നല്‍കുന്നു. ഒരു കോടിയോളം രൂപ ചിലവ് വരുന്ന പദ്ധതി. ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ഒരു ജനപ്രതിനിധി ആരോഗ്യ രംഗത്ത് നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതി.
ഇന്ദിരഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, ഹൃദ്രോഗ ചികിത്സ രംഗത്തെ പ്രഗത് ഭരായ കാരുണ്യ ഹൃദയാലയ, സൗഖ്യം ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കാരുണ്യ ഹൃദയാലയ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ ഇന്ദിര ഗാന്ധി ഹോസ്പിറ്റലില്‍ വച്ചാണ് ആ ന്‍ജി യോ പ്ലാസ്റ്റി ചെയ്യുന്നത്.
മുന്‍ ഡി എം ഒ ഡോ. ജുനൈദ് റഹ്മാന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡാണ് ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും അര്‍ഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. +914843503177 എന്ന നമ്പറില്‍ വഴി പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.