ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിക്കുനേരെ വധശ്രമം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ബാഗ്ദാദിലെ ഗ്രീന്‍ സോണിലെ ഖാദിമിയുടെ വസതിയിലേക്ക് ഇടിച്ചിറക്കിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഖാദിമി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. താന്‍ സുരക്ഷിതനാണെന്നു ഖാദിമി പിന്നീടു ട്വീറ്റ് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നു സൈന്യം അറിയിച്ചു. ഇറാഖിലെ തിരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് പ്രധാനമന്ത്രിക്കു നേരെ വധശ്രമമുണ്ടായത്.