രാത്രി സല്ലാപത്തിനായി കാമുകിയുടെ മുറിയില്‍ കടക്കാന്‍ ഏണിയുമായി പോയ കാമുകന്‍ കിടന്നുറങ്ങി പിടിയിലായി: സല്ലാപത്തിന് പോയ മറ്റൊരു കാമുകന്‍ കാമുകിയുമായി കുളിമുറിയില്‍ കുടുങ്ങി

2 second read
0
0

പത്തനംതിട്ട: കാമുകന്മാര്‍ക്ക് ഇത് മോശം സമയം. കാമുകിമാരുമായുള്ള സല്ലാപവും സംഗമവും അതിരു വിടുമ്പോള്‍ ഇരുപതും ഇരുപത്തൊന്നും വയസുള്ള കുട്ടിക്കാമുകന്മാര്‍ ഒന്നൊന്നായ പോക്സോ കേസില്‍ അകത്താവുകയാണ്. പതിനാറും പതിനേഴും വയസുള്ള കാമുകിമാര്‍ സംഗമത്തിനും സല്ലാപത്തിനും തയാറെടുക്കുകയും കാമുകന്മാര്‍ പിടിയിലാവുമ്പോള്‍ പീഡന പരാതി പറയുകയുമാണ്. ഇതോടെ പാവം കാമുകന്മാര്‍ ഒന്നൊന്നായി അഴിക്കുള്ളിലാവുകയും ചെയ്യുന്നു. ഇന്നലെ ഇത്തരം രണ്ടു കാമുകന്മാരാണ് പത്തനംതിട്ടയിലും അടൂരിലുമായി അകത്തായത്.

പത്തനംതിട്ടയില്‍ പതിനാറു വയസുള്ള കാമുകിയുമായി രാത്രി സംഗമത്തിന് പോയ പതിനേഴുകാരന്‍ പീഡനക്കേസില്‍ പ്രതിയായി. അടൂരില്‍ പിടിയിലായ കാമുകന് വയസ് 23. കാമുകിക്ക് പതിനാറും. രണ്ടു കാമുകന്മാരും പോക്സോ കേസില്‍ അകത്താണ്. സംഗമത്തിന് ശേഷം കാമുകിയുടെ മുറിയില്‍ കിടന്ന് അന്തം വിട്ട് ഉറങ്ങിപ്പോയതാണ് പത്തനംതിട്ടയിലെ കാമുകന്‍ പിടിയിലാകാന്‍ കാരണം. കാമുകിയുടെ രക്ഷിതാവിന്റെ പരാതിയില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. പത്തനംതിട്ട സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.

വീടിന്റെ ഒന്നാം നിലയിലെ മുറിയിലാണ് പെണ്‍കുട്ടി കിടന്നുറങ്ങുന്നത്. ഈ മുറിയില്‍ കയറിപ്പറ്റാന്‍ രാത്രിയില്‍ കാമുകന്‍ ഒരു ഏണിയും സംഘടിപ്പിച്ചാണ് വന്നത്. ഏണി ചാരി പെണ്‍കുട്ടിയുടെ മുറിയില്‍ കയറി. സല്ലാപമൊക്കെ കഴിഞ്ഞ് ക്ഷീണിച്ചുറങ്ങിപ്പോയി. രാവിലെ വീടിന് പുറത്തിറങ്ങിയ രക്ഷിതാവ് ഒന്നാം നിലയിലേക്ക് ചാരി വച്ച ഏണി കണ്ടു. ഇതിനിടെ ഉറക്കം വിട്ടുണര്‍ന്ന കാമുകന്‍ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട മുയല്‍ക്കുഞ്ഞിനെപ്പോലെ പാഞ്ഞു. തടയാന്‍ വന്ന കാമുകിയുടെ പിതാവിനെ വെട്ടിച്ച് രക്ഷപ്പെട്ടു.

രക്ഷിതാവ് നല്‍കിയ പരാതി പ്രകാരം പതിനേഴുകാരനെ പൊലീസ് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

അടൂര്‍ സ്റ്റേഷന്‍ പരിധിയില്‍ പതിനാറുകാരിയായ കാമുകിയുടെ വീട്ടില്‍ രാത്രി സന്ദര്‍ശനത്തിന് ചെന്ന യുവാവാണ് ഇതേ ദിവസം തന്നെ പിടിയിലായത്. കാമുകിയുമായി വീടിന് വെളിയിലെ കുളിമുറിയില്‍ സല്ലപിക്കുമ്പോഴാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കുളിമുറി പുറത്തു നിന്ന് പൂട്ടിയ ശേഷം നാട്ടുകാരെ കൂട്ടി കാമുകനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മുന്‍പ് രണ്ടു തവണ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. പോക്‌സോ കേസില്‍ അറസ്റ്റിലായ കാമുകന്‍ പള്ളിക്കല്‍ അനന്തു(23)വിനെ റിമാന്‍ഡ് ചെയ്തു. പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

 

 

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…