ശബരിമല തീര്‍ഥാടനം: കെ.എസ്.ആര്‍.ടി.സി ആവശ്യമായ ബസ് സര്‍വീസുകള്‍ ഉറപ്പാക്കും: മന്ത്രി ആന്റണി രാജു

1 second read
0
0

പത്തനംതിട്ട:ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടന കാലത്ത് തീര്‍ഥാടകര്‍ക്ക് ആവശ്യമായ ബസ് സര്‍വീസുകള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ അവലോകന യോഗം പമ്പയില്‍ ചേര്‍ന്നതിന് ശേഷം പത്തനംതിട്ട കളക്ടറേറ്റില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഗതാഗതവകുപ്പ് ഉള്‍പ്പെടെ എല്ലാവകുപ്പുകളും ഇതുവരെ നടത്തിയ ക്രമീകരണങ്ങള്‍ തൃപ്തികരമാണ്. പമ്പയിലേക്ക് 231 കെ.എസ്.ആര്‍.ടി.സി ബസുകളാണ് പൂള്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസിന് മാത്രം 120 ബസുകള്‍ ഉണ്ടാകും. 80 നോണ്‍ എ.സി ബസുകളും 40 എ.സി വോള്‍വോ ബസുകളും ഉള്‍പ്പെടുന്നതാണ് ചെയിന്‍ സര്‍വീസ്. ഓരോ പത്ത് മിനിട്ടിലും ചെയിന്‍ സര്‍വീസ് ഉണ്ടാകും. പഴയ നിരക്ക് തന്നെയാകും ഇത്തവണയും ഈടാക്കുന്നത്. എ.സിക്ക് 80 രൂപയും നോണ്‍ എ.സി ബസിന് 50 രൂപയുമായിരിക്കും നിരക്ക്. 450 ജീവനക്കാര്‍ക്ക് സജ്ജമാകണ്. 15 മുതല്‍തന്നെ ബസുകള്‍ പൂര്‍ണതോതില്‍ സര്‍വീസ് നടത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. എത്ര ബസ് ആവശ്യമായി വന്നാലും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

പത്തനംതിട്ട, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊട്ടാരക്കര, തിരുവനന്തപുരം, കുമളി, എരുമേലി എന്നീ സ്പെഷല്‍ സെന്ററുകളില്‍ കൂടുതല്‍ ബസുകള്‍ പൂള്‍ ചെയ്തിട്ടുണ്ട്. ശബരിമലയിലേക്ക് മറ്റ് ഡിപ്പോകളില്‍ നിന്ന് കൂടുതല്‍ ബസുകള്‍ ആവശ്യപ്പെട്ടാല്‍ സ്പെഷല്‍ സെന്ററുകളില്‍ നിന്ന് ആവശ്യമായ ബസുകള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കോവിഡ് കാലത്തിന് മുന്‍പത്തെ പോലെ തീര്‍ഥാടകരുടെ വരവ് കണക്കിലെടുത്തുള്ള ക്രമീകരണങ്ങളാണ് ഇത്തവണ കെ.എസ്.ആര്‍.ടി.സി ഒരുക്കുന്നത്. സുരക്ഷിത തീര്‍ഥാടനം ഉറപ്പാക്കാന്‍ ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ സെയിഫ് സോണ്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി സര്‍വീസുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്കായി വിവിധ ഭാഷകളിലുള്ള ബോര്‍ഡുകള്‍ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…