ഭാര്യയുടെ 10 പവന്‍ കവര്‍ന്ന ഭര്‍ത്താവ് അറസ്റ്റില്‍

1 second read
0
0

റാന്നി: മുറിയും അലമാരയും കുത്തിത്തുറന്ന് 10 പവന്റെ സ്വര്‍ണാഭരണവും പണവും കവര്‍ന്നെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെ അറസ്റ്റുചെയ്തു. റാന്നി പുതുശ്ശേരിമല ഫിറോസ് ഭവനില്‍ റഹീമിനെ (65) ആണ് റാന്നി ഇന്‍സ്‌പെക്ടര്‍ എം.ആര്‍. സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

മുമ്പും വീട്ടില്‍നിന്ന് ഇത്തരത്തില്‍ സ്വര്‍ണവും പണവും കൊണ്ടുപോയിരുന്നെങ്കിലും ഇവര്‍ പരാതി നല്‍കിയിരുന്നില്ല. ഇയാള്‍ സ്വര്‍ണം പണയംവെച്ചും വിറ്റും കിട്ടുന്ന പണവുമായി ലോഡ്ജുകളില്‍ താമസിച്ച് മദ്യപിക്കുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പണം തീരുമ്പോള്‍ വീട്ടിലെത്തും.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഭാര്യ ഒക്ടോബര്‍ 26-ന് ജോലിക്കുപോയ സമയത്താണ് പൂട്ടിയിട്ടിരുന്ന ഇവരുടെ മുറി കുത്തിത്തുറന്ന് അലമാര പൊളിച്ച് 10 പവന്റെ മാല എടുത്തുകൊണ്ടുപോയത്. ”ഞാന്‍ പോകുന്നു, എന്നെ അന്വേഷിക്കേണ്ട” എന്ന് എഴുതിവെച്ചിട്ടാണ് പോയത്. റാന്നി പോലീസില്‍ ഭാര്യ പരാതി നല്‍കി. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ബുധനാഴ്ച ഇയാള്‍ വഴിയാത്രക്കാരനില്‍നിന്നും ഫോണ്‍ വാങ്ങി ബന്ധുവിനെ വിളിച്ചു. ഈ നമ്പര്‍ പിന്തുടര്‍ന്നാണ് പ്രതിയെ പോലീസ് ആറ്റിങ്ങല്‍നിന്ന് പിടിച്ചത്.

കവര്‍ന്ന സ്വര്‍ണം പണയം വെച്ച് 1,56000 രൂപ ഇയാള്‍ വാങ്ങി. പിടികൂടുമ്പോള്‍ 98000 രൂപയും ഒരു വളയും ഇയാളുടെ പക്കലുണ്ടായിരുന്നെന്ന് എസ്.ഐ.ടി. അനീഷ് പറഞ്ഞു. എസ്.സി.പി.ഒ.മാരായ മണിലാല്‍, വിനോദ്, സി.പി.ഒ.വിനോദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…