ലൈംഗിക പീഡന പരാതിയുമായി അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയുടെ ഭാര്യ

2 second read
0
0

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെ കായിക,രാഷ്ട്രീയ മേഖലകളിലെ ചിലര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയുടെ ഭാര്യ. ഹാര്‍ദിക് പാണ്ഡ്യയ്ക്കു പുറമേ ക്രിക്കറ്റ് താരം മുനാഫ് പട്ടേല്‍, മുന്‍ ഐപിഎല്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ശുക്ല, പൃഥിരാജ് കോത്താരി എന്നിവര്‍ പീഡിപ്പിച്ചുവെന്നാണ് ദാവൂദിന്റെ അനുയായി റിയാസ് ഭാട്ടിയുടെ ഭാര്യ പരാതി നല്‍കിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

2021 സെപ്റ്റംബര്‍ 24ന് നല്‍കിയ പരാതിയില്‍ സംഭവം നടന്ന സ്ഥലമോ തിയതിയോ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല എന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹത്തിനു ശേഷം റിയാസ് തന്നെ നിരവധി തവണ പീഡനത്തിന് വിധേയയാക്കിയെന്നും ബിസിനസ്സുകാരും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ ഭര്‍ത്താവിന്റെ അനുവാദത്തോടെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു. ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ തന്നെയും രണ്ടു മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

2011-2012 കാലഘട്ടത്തില്‍ ക്രിക്കറ്ററുമായും 2015-15 കാലത്ത് മറ്റൊരു സ്‌പോര്‍ട്‌സ് താരവും അയാളുടെ സുഹൃത്തുക്കളുമായും ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിതയായെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. മദ്യലഹരിയിലാണ് ഹാര്‍ദിക് പാണ്ഡ്യയും രണ്ട് കൂട്ടുകാരും തന്നെ പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ 15 വര്‍ഷമായി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ആളുകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തന്നെ ഭര്‍ത്താവ് നിര്‍ബന്ധിതയാക്കിയെന്നും ഇവര്‍ പരാതിയില്‍ ആരോപിക്കുന്നു.

പരാതിയില്‍ പൊലീസ് ഇതുവരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം. സംഭവം അന്വേഷിച്ചുവരികയാണെന്നും പരാതിയില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…