പത്തനംതിട്ട-കൈപ്പട്ടൂര്‍ റോഡിലെ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി കനത്ത മഴയില്‍ ഇടിഞ്ഞു

3 second read
0
0

പത്തനംതിട്ട: പത്തനംതിട്ട-കൈപ്പട്ടൂര്‍ റോഡിലെ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി കനത്ത മഴയില്‍ ഇടിഞ്ഞു. കരിങ്കല്‍ കെട്ട് താഴെയുള്ള വീടിന് മുന്നിലേക്ക് പതിച്ചിരിക്കുകയാണ്. റോഡില്‍ നിന്ന് ആഴത്തിലുള്ള കുഴിയും രൂപപ്പെട്ടു. റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പും ഈ കരയിലെ അപ്രോച്ച് റോഡ് ഇടിഞ്ഞു താണിരുന്നു. അന്ന് പൂര്‍ണമായും ഗതാഗതം തടസപ്പെട്ടു. പിന്നീട് യുദ്ധകാലാടിസ്ഥാനത്തില്‍ പണിത ഭിത്തിയാണ് വീണ്ടും തകര്‍ന്നിരിക്കുന്നത്. നവംബര്‍ ആദ്യമുണ്ടായ മഴയില്‍ ഈ ഭാഗത്ത് റോഡിന് വിള്ളലുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഈ ഭാഗത്ത് കോണ്‍ സ്ഥാപിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കോണും വലിച്ചു കെട്ടിയ റിബണും നീക്കി വാഹനങ്ങള്‍ പതിവു പോലെ യാത്ര തുടരുകയായിരുന്നു. ആ ഭാഗമാണ് ഇപ്പോള്‍ ഇടിഞ്ഞു താഴ്ന്നിരിക്കുന്നത്. ശകതമായ മഴയില്‍ ഏനാത്ത് പട്ടാഴി റോഡ്, മണ്ണടി റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറി.

 

 

 

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…