യുഎസില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

2 second read
0
0

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സ്റ്റാഫോഡ് മര്‍ഫി റോഡ് അവന്യൂവിനു സമീപം വാഹനാപകടത്തില്‍ മലയാളിയും ഹൂസ്റ്റണ്‍ കമ്മ്യൂണിറ്റി കോളജ് വിദ്യാര്‍ഥിയുമായ ജസ്റ്റിന്‍ വര്‍ഗീസ് (19) മരിച്ചു. ജസ്റ്റിന്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ പിറകില്‍ എസ്യുവി ഇടിച്ചാണ് അപകടം സംഭവച്ചത്. നാലു വാഹനങ്ങളാണ് ഒരേ സമയം അപകടത്തില്‍ പെട്ടത്. മാരകമായി പരുക്കേറ്റ ജസ്റ്റിന്‍ സംഭവ സ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു.

കൊടുന്തറ സുനില്‍ വര്‍ഗീസ് – ഗീത ദമ്പതികളുടെ മകനാണ് ജസ്റ്റിന്‍ വര്‍ഗീസ് . ഷുഗര്‍ലാന്‍ഡ് ബ്രദറണ്‍ സഭാംഗങ്ങളാണ്. സഹോദരങ്ങള്‍ :ജേമി, ജീന.സംസ്‌കാരം പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക് .സാമുവേല്‍ തോമസ്(ഹൂസ്റ്റണ്‍ ) 832- 563- 0463

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…