ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

0 second read
0
0

കോഴിക്കോട്: വെസ്റ്റ്ഹിലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി മണികണ്ഠനാണ് (19) മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പാലേര്‍മല സ്വദേശി നിധിന്റെ നില ഗുരുതരമാണ്.

വ്യാഴാഴ്ച രാവിലെ 8.45 ഓടെ വെസ്റ്റ് ഹില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിന് മുന്‍വശത്താണ് അപകടം.കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സും നഗരത്തിലേക്ക് വരികയായിരുന്ന ഡ്യൂക്കിന്റെ പുതിയ മോഡല്‍ ബൈക്കുമാണ് കൂട്ടിയിടിച്ചത്.അമിത വേഗതയിലെത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും ബസ്സിനുള്ളിലായി. നാട്ടുകാര്‍ എത്തി അപകടത്തില്‍ പെട്ടവരെ വലിച്ചെടുക്കുകയായിരുന്നു.പരിക്കേറ്റവരെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ മരണപ്പെടുകയായിരുന്നു.

 

Load More Related Articles
Load More By Editor
Load More In Homage

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…