ജനറല്‍ ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്ന സ്ഥലത്ത് സ്മൃതികുടീരം നിര്‍മിക്കാനുള്ള പ്രാരംഭജോലികള്‍ തുടങ്ങി

0 second read
0
0

കൂനൂര്‍: ജനറല്‍ ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്ന സ്ഥലത്ത് സ്മൃതികുടീരം നിര്‍മിക്കാനുള്ള പ്രാരംഭജോലികള്‍ തുടങ്ങി. കൂനൂര്‍ കാട്ടേരി പാര്‍ക്കിനരികിലുള്ള നഞ്ചപ്പഛത്രത്തിലാണ് മദ്രാസ് റെജിമെന്റ് സെന്റര്‍ (എം.ആര്‍.സി.) ഉദ്യോഗസ്ഥരെത്തി സ്ഥലപരിശോധന നടത്തിയത്.

അപകടം നടന്ന മേഖലയിലെ ജനങ്ങളും ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും പട്ടാളത്തിനും കത്ത് നല്‍കിയിരുന്നു. അപകടംനടന്ന സ്ഥലത്തിനുചുറ്റും സര്‍ക്കാര്‍ എസ്റ്റേറ്റ്, വനംവകുപ്പ് തുടങ്ങിയവയുടെ സ്ഥലമാണ് എന്നതിനാല്‍ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഇതുവഴി പോകുന്ന യാത്രക്കാര്‍ വാഹനം നിര്‍ത്തി നഞ്ചപ്പഛത്രം മലകയറി അഞ്ജലി അര്‍പ്പിച്ചാണ് മടങ്ങുന്നത്.

ഡിസംബര്‍ എട്ടിന് നടന്ന ഹെലികോപ്റ്റര്‍ അപകടത്തെത്തുടര്‍ന്ന് ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ഉണ്ടായിരുന്ന 14 പേരും മരിച്ചു. സംഭവസ്ഥലത്തെ തെളിവുകള്‍ ശേഖരിച്ചശേഷം ഡിസംബര്‍ 26 മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചത്.

ഹെലികോപ്റ്റര്‍ അപകടംനടന്ന നഞ്ചപ്പഛത്രത്തില്‍ എത്തി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി അഞ്ജലി അര്‍പ്പിച്ചു. അപകടസമയത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട നാട്ടുകാരോടും അദ്ദേഹം സംസാരിച്ചു. കുടുംബസമേതം വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് എത്തിയത്. ചടങ്ങുകള്‍ക്കുശേഷം ഗവര്‍ണര്‍ ഊട്ടി രാജ്ഭവനിലേക്ക് പോയി.

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…