ഏഴിലോട് ദേശീയ പാതയില്‍ കാര്‍ ലോറിയിലിടിച്ച് വിദ്യാര്‍ഥി മരിച്ചു

0 second read
0
0

പരിയാരം: ഏഴിലോട് ദേശീയ പാതയില്‍ കാര്‍ ലോറിയിലിടിച്ച് വിദ്യാര്‍ഥി മരിച്ചു, ആറുപേര്‍ക്ക് പരുക്കേറ്റു. ത്യക്കരിപ്പുര്‍ പൂച്ചോലില്‍ ഇബ്രാഹിമിന്റെ മകന്‍ അഹമ്മദാണ് (22) മരിച്ചത്. വടകര സ്വദേശി മസ്‌ക്കര്‍, പെരുമ്പ സുഹൈര്‍, മഞ്ചേശ്വരം മുബഷീര്‍, ചെറുപുഴ ആഡ്രിന്‍, അബ്ദുള്‍ബാസിത്ത്, ഡ്രൈവര്‍ പെരുമ്പയിലെ റമീസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇവരെ പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മംഗളൂരു തേജസ്വിനി ആശുപത്രിയില്‍ റേഡിയോളജി വിദ്യാര്‍ഥികളായ ആറുപേരും പാലക്കയംതട്ടിലേക്ക്‌പോകുകയായിരുന്നു. മുന്നില്‍ പോകുകയായിരുന്ന ലോറിയുടെ പിന്നില്‍ ഇടിച്ചാണ് അപകടം.

 

Load More Related Articles
Load More By Editor
Load More In Homage

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…