ളാഹ: ശബരിമല മകരജ്യോതി ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ളാഹ വലിയവളവില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരുക്ക്. നാലു പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം. ഈ റോഡില്‍ നിന്നുള്ള 15 തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടം ഒഴിവാക്കുന്നതിന് വേണ്ടി വളവില്‍ സ്ഥാപിച്ചിരുന്ന ബാരിയറില്‍ തട്ടിയാണ് ബസ് മറിഞ്ഞത്.