അടൂര്‍:എംസി റോഡില്‍ അടൂര്‍ പുതുശ്ശേരിഭാഗത്ത് കാറുകള്‍ കൂട്ടിയിടിച്ച് അച്ഛനും അമ്മയും മകനും മരിച്ചു.മടവൂര്‍ സ്വദേശികളായ രാജശേഖര ഭട്ടതിരി (66), ഭാര്യ ശോഭ(63), മകന്‍ നിഖില്‍ രാജ്(32) എന്നിവരാണ് മരിച്ചത്.രാജശേഖര ഭട്ടതിരിയും ശോഭയും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. നിഖില്‍ രാജ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ചടയമംഗലം സ്വദേശികളായ 4 പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. ഇന്നു രാവിലെ 6.30 നായിരുന്നു അപകടം. രാജശേഖര ഭട്ടതിരിയും കുടുംബവും അടൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു. എതിരെ കൊച്ചിയില്‍നിന്ന് ചടയമംഗലത്തേക്കു പോവുകയായിരുന്ന കാറുമായിട്ടാണ് കൂട്ടിയിടിച്ചത്.