കണമലയില്‍ വീണ്ടും അപകടം: തീര്‍ഥാടക വാഹനം മറിഞ്ഞ് 10 വയസുകാരി മരിച്ചു

0 second read
0
0

കോട്ടയം: എരുമേലി കണമലയ്ക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തു വയസുകാരി മരിച്ചു. 16 പേര്‍ക്ക് പരുക്കേറ്റു. ചെന്നൈ താംബരം സ്വദേശിനി സംഘമിത്ര ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.15 നാണ് അപകടം

ശബരിമലയ്ക്കു പോവുകയായിരുന്ന ഇവരുടെ വാഹനം താഴ്ചയിലേക്കു മറിയുകയായിരുന്നു. 21 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കണ്ണിമലയില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കുഴിയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലുള്ളവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

Load More Related Articles
Load More By Editor
Load More In Homage

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…