ബൈക്കപകടത്തില്‍ പരുക്കേറ്റ യുവതി മരിച്ചു; ബൈക്കോടിച്ച സുഹൃത്ത് ബസിനു മുന്നില്‍ ചാടി ജീവനൊടുക്കി

0 second read
0
0

ചെന്നൈ: ബൈക്കപകടത്തില്‍ പരുക്കേറ്റ യുവതി മരിച്ചതിനു പിന്നാലെ ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്ത് ജീവനൊടുക്കി. മധുരാന്തകം സ്വദേശി സബ്രീന (21) അപകടത്തില്‍ മരിച്ചതില്‍ മനംനൊന്താണ് ബൈക്ക് ഓടിച്ച യോഗേശ്വരന്‍ (20) ബസിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇരുവരും മൂന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്.

ഈസ്റ്റ് കോസ്റ്റ് റോഡിലായിരുന്നു സംഭവം. ഇരുവരും യോഗേശ്വരന്റെ ബൈക്കില്‍ മാമല്ലപുരത്തേക്ക് പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൂഞ്ചേരി ജങ്ഷനില്‍ വച്ച് പുതുച്ചേരി റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് ഇവരുടെ ബൈക്കില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണ സബ്രീനയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇതില്‍ മനംനൊന്ത യോഗേശ്വരന്‍ ആശുപത്രിയില്‍ നിന്ന് ഓടി പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു. യോഗേശ്വരന്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. രണ്ട് ബസുകളുടെയും ഡ്രൈവര്‍മാരായ പരമശിവന്‍, അറുമുഖം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

Load More Related Articles
Load More By Editor
Load More In Homage

Leave a Reply

Your email address will not be published. Required fields are marked *

Check Also

തുണിക്കടയിലെ സ്റ്റോക്കില്‍ തിരിമറി, ഉടമ വച്ചിരുന്ന ക്യൂആര്‍ കോഡ് മാറ്റി സ്വന്തം കോഡ് സ്ഥാപിച്ചു 14 ലക്ഷം തട്ടിയ ജീവനക്കാരന്‍ അറസ്റ്റില്‍

അടൂര്‍: സ്വകാര്യ സ്ഥാപനത്തില്‍ 14 ലക്ഷത്തോളം രൂപ തിരിമറി നടത്തി തട്ടിയെടുത്ത ജീവനക്കാരനെ അ…