ന്യൂഡല്‍ഹി: ജനറല്‍ ബിപിന്‍ റാവത്തും സംഘവും അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന് മുന്‍പ് സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടിട്ടില്ല. ഒടുവില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം 26 മണിക്കൂര്‍ പറന്നു. സേനാ മേധാവികളുടെയും ഭരണത്തലവന്‍മാരുടെയും സന്ദര്‍ശനത്തിന് ഏതാനും ദിവസം മുന്‍പ് അവര്‍ സഞ്ചരിക്കുന്ന കോപ്റ്റര്‍ സൂലൂരില്‍നിന്ന് വെല്ലിങ്ടണിലേക്കും തിരിച്ചും പറക്കണമെന്നാണു ചട്ടം. ‘ഡ്രൈ റിഹേഴ്‌സല്‍’ എന്നാണ് ഇതിനെ വിളിക്കുന്നത്.
ഹെലിപാഡിലെ ലാന്‍ഡിങ് എന്നിവയെല്ലാം ഈ റിഹേഴ്‌സലില്‍ പരിശോധിക്കും. വിഐപിയുമായി പറക്കുന്ന അതേ പൈലറ്റ് തന്നെയാണു റിഹേഴ്‌സലും നടത്തുന്നത്. തുടര്‍ന്നു സൂലൂരിലേക്ക് മടങ്ങിയെത്തുന്ന കോപ്റ്ററില്‍ അവസാന വട്ട സാങ്കേതിക പരിശോധനകള്‍ നടത്തും.