മധുര:കാറില്‍ തട്ടിയിട്ട് നിര്‍ത്താതെ പോയ ട്രാന്‍സ്‌പോര്‍ട്ട് ബസിനെ ഡോക്ടര്‍ പിന്തുടര്‍ന്ന് പിടിക്കാന്‍ നോക്കിയതാണ് അപകട കാരണം.
തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. കാര്‍ ഹൈവേയില്‍ ബസിന് ഇടുതവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ബസില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മിഡിയന്‍ കടന്ന് എതിര്‍വശത്തെ ലൈനിലൂടെ പോയ മറ്റൊരു ബസില്‍ ഇടിച്ചു. അതിവേഗത്തിലുണ്ടായ അപകടത്തില്‍ കാര്‍ ഓടിച്ച ഡോക്ടര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു എന്നാണ് പൊലീസ് പറയുന്നത്.
തട്ടിയിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്ന് പിടിക്കുന്ന വിഡിയോകള്‍ ധാരാളം കണ്ടിട്ടുണ്ട്. വാശിയും വൈരാഗ്യവും കാണിക്കാനുള്ള സ്ഥലമല്ല റോഡ് എന്ന് നിരവധി അവബോധങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും അവയെല്ലാം മറന്നു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ അപകടങ്ങള്‍ നടത്തിയിട്ട് നിര്‍ത്താതെ പോയാല്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാം. ചേസ് ചെയ്ത് പിടിക്കാന്‍ ശ്രമിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും.