തിരുവനന്തപുരം: കോവിഡ് വാക്സീന് ഒരു ഡോസ് മാത്രം എടുത്തവര്‍ക്കും സിനിമ തിയറ്ററില്‍ പ്രവേശനം അനുവദിക്കാന്‍ കോവിഡ് അവലോകന സമിതി തീരുമാനിച്ചു. തിയറ്ററുകളില്‍ അകലം, മാസ്ക് തുടങ്ങിയ കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശം ഇറക്കാന്‍ ആരോഗ്യ വകുപ്പിനോടു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
വിവാഹം, മരണാനന്തര ചടങ്ങുകള്‍, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പരിപാടികള്‍ എന്നിവയ്ക്ക് അടച്ചിട്ട മുറികളില്‍ 100 പേരെയും തുറസ്സായ സ്ഥലത്ത് 200 പേരെയും പങ്കെടുപ്പിക്കാം. ടെക്നിക്കല്‍ ഹൈസ്കൂളുകളിലെ 8, 9, 10 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ജനറല്‍ വര്‍ക്ഷോപ് പരിശീലനത്തിനും എന്‍ജിനീയറിങ് ഡ്രോയിങ്ങില്‍ പ്രാക്ടിക്കല്‍ ക്ലാസിനും സ്കൂളില്‍ പോകാം.