കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

0 second read
0
0

അടൂര്‍: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രികരായ അടൂര്‍ ചാവടിയില്‍ ഗ്ലോറി വില്ലയില്‍ പരേതനായ സി.ജി.ഗീവര്‍ഗ്ഗീസിന്റേയും ശോഭയുടേയും മകന്‍ ടോം സി.വര്‍ഗീസ് (23), പത്തനംതിട്ട ഓമല്ലൂര്‍ വാഴമുട്ടം മഠത്തില്‍ തെക്കേതില്‍ രാജീവിന്റേയും ശ്രീലതയുടേയും മകന്‍ ജിത്തു രാജ്(26) എന്നിവരാണ് മരിച്ചത്. കാര്‍ യാത്രികയായ തിരുവനന്തപുരം തൈയ്ക്കാട് അനന്തഭവനം രത്‌നമണിയ്ക്ക് നിസ്സാര പരിക്കേറ്റു.
അടൂര്‍ ബൈപ്പാസില്‍ തിങ്കളാഴ്ച രാത്രി ഏഴിനാണ് സംഭവം. എറണാകുളം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയയായിരുന്ന കാറും അടൂര്‍ നെല്ലിമൂട്ടില്‍പ്പടി ഭാഗത്തു നിന്നും കരുവാറ്റ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

 

Load More Related Articles
Load More By Editor
Load More In Homage

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…