അടൂര്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റലില്‍ നിര്‍മ്മിത ബുദ്ധി എക്‌സ്‌റേ സംവിധാനം

0 second read
0
0

അടൂര്‍: ആരോഗ്യരംഗത്ത് കേരളംഏറ്റവും മികച്ച രീതിയിലാണ് പോകുന്ന തെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയംഗോപകുമാര്‍.
ലൈഫ് ലൈന്‍ ഹോസ്പിറ്റലിലെ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള എക്‌സ്‌റേ സംവിധാനവും ഗൈനക് ഫാര്‍മസിയും ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൃദയാഘാതം , മറ്റ് അപകടങ്ങള്‍ എന്നിവ മൂലം ഒരാളുടെ പോലും ജീവന്‍നഷ്ടപ്പെടരുതെന്ന് കരുതി ഏറ്റവും അത്യാധുനീക ഉപകരണങ്ങള്‍ സജ്ജീക രിക്കുന്ന സ്ഥാപനമാണ് ലൈഫ് ലൈന്‍ ഹോസ് പിറ്റലെന്നും ഇത് നാടിനാശ്യാസമാണെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

ഹോസ്പിറ്റല്‍ ചെയര്‍മാനും മാനെജിംഗ് ഡയറക്ടറുമായ ഡോ.എസ്. പാപ്പച്ചന്‍ അധ്യക്ഷനായിരുന്നു. കെയര്‍ സ്ട്രീം ഹെല്‍ത്ത് ഇന്ത്യാ വൈ
സ് പ്രസിഡന്റ് റോണ്‍ വി തോമസ് പുതിയ എക്‌സറേ യൂണിറ്റിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് വിശദീകരിച്ചു.ഡയറക്ടര്‍ ഡെയ്‌സിപാപ്പച്ചന്‍ , ഹോസ്പിറ്റല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ.ജോര്‍ജ് ചാക്കച്ചേരി എന്നിവര്‍ പ്രസംഗിച്ചു. ഓപ്പറേഷന്‍ തിയേറ്ററിലോ ഐ.സി യുവിലോ കാഷ്വാലിറ്റിയിലോഉള്ള രോഗിയുടെ അടുത്തു ചെന്ന് എക്‌സറേ എടുക്കാവുന്ന തരത്തില്‍ ഏറ്റവും ആധുനീകമായ ഈ സംവിധാനം ഡിജിറ്റല്‍ റേഡിയേഷന്‍ ഇമേജിങ് നിലവാരം പുലര്‍ത്തുന്നു.

പത്തനംതിട്ടയിലും അടുത്തുള്ള ജില്ലകളിലും ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള എക്‌സറേ സംവിധാനം നിലവില്‍ വരുന്നത്. രോഗ നിര്‍ണ്ണയം വേഗത്തിലാക്കാനും .ചികിത്സ ഏറ്റവും പെട്ടന്ന് ഉറപ്പ് വരുത്താനും സഹായിക്കുന്ന ഈ സംവിധാനം പ്രത്യേകിച്ച് അസ്ഥിരോഗ – ന്യൂറോളജി രോഗങ്ങളുടെ കാര്യത്തില്‍ വിപ്ലവക രമായ മാറ്റം വരുത്താന്‍ സഹായിക്കും. ഈ എക് സറേഉപകരണം ചെറുതാണെന്ന് മാത്രമല്ല ഒരു കൈ ഉപയോഗിച്ച് പോലും ചലിപ്പിക്കാവുന്നതും 360 ഡിഗ്രി വരെ തിരിക്കാവു ന്നതുമാണ്. അസ്ഥിരോഗം ന്യൂറോളജി, ന്യൂറോസര്‍ജ റി, ട്രോമാകെയര്‍ , കാര്‍ഡിയോളജി,കാര്‍ഡിയോ വാസകുകുലാര്‍ സര്‍ജറി, ഗ്യാസ്‌ട്രോ എന്‍ട്രോളജി തുടങ്ങിയവയ്ക്ക് ഏറ്റവും ആധുനീക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ള ലൈഫ് ലൈന്‍ ആശുപത്രിയില്‍ ഈ എക്‌സറേ സംവിധാനം വന്നതോടെ രോഗ നിര്‍ണ്ണയത്തില്‍ കൂടുതല്‍ കൃത്യത കൈവരുന്നു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘പുലിറ്റ്‌സര്‍ ബുക്‌സ്’ വസുമതി കവിതാ പുരസ്‌ക്കാരം ഡോ. ഷീബ രജികുമാറിന്

കൊല്ലം: 2024ലെ പുലിറ്റ്‌സര്‍ ബുക്‌സ് വസുമതി കവിതാ പുരസ്‌ക്കാരം ഡോ. ഷീബ രജികുമാറിന്റെ ആല്‍ബ…