കോവിഡിനു പിന്നാലെ സാല്‍മൊണല്ല രോഗഭീതിയില്‍ യു എസ്

1 second read
0
0

വാഷിങ്ടന്‍: കോവിഡിനു പിന്നാലെ സാല്‍മൊണല്ല രോഗഭീതിയില്‍ യുഎസ്. ഉള്ളിയില്‍നിന്നു പകരുന്ന സാല്‍മൊണല്ല അണുബാധയെ തുടര്‍ന്ന് യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറുകണക്കിനു പേരാണു രോഗബാധിതരായത്. മെക്‌സിക്കോയിലെ ചിഹുവാഹുവായില്‍നിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണു രോഗ ഉറവിടം കണ്ടെത്തിയതെന്നു സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറഞ്ഞു.

രോഗവ്യാപന സാഹചര്യമുള്ളതിനാല്‍ ലേബലില്ലാത്ത ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളി ജനം ഉപേക്ഷിക്കണമെന്നു യുഎസ് അധികൃതര്‍ നിര്‍ദേശിച്ചു. ഇതുവരെ 652 പേര്‍ക്കു രോഗം ബാധിച്ചു, 129 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യഥാര്‍ഥ രോഗികളുടെ എണ്ണം ഇനിയും കൂടാനാണു സാധ്യതയെന്നു സിഡിസി പറഞ്ഞു. ‘രോഗം ബാധിച്ച 75 ശതമാനം പേരും നേരിട്ടോ മറ്റുരൂപത്തിലോ ഉള്ളി ഉപയോഗിച്ചിട്ടുണ്ടെന്നു കണ്ടെത്തി. രോഗബാധിതരായ പലരും ഒരേ റസ്റ്ററന്റുകളില്‍നിന്നാണു ഭക്ഷണം കഴിച്ചിട്ടുള്ളതും’- സിഡിസി വ്യക്തമാക്കി.

ചിഹുവാഹുവായില്‍നിന്നുള്ള ഉള്ളി ഒരുകാരണവശാലും വാങ്ങരുതെന്നും ശരിയായ സ്റ്റിക്കറോ പാക്കിങ്ങോ ഇല്ലാതെയുള്ളവ നേരത്തേ വാങ്ങിയിട്ടുണ്ടെങ്കില്‍ വലിച്ചെറിയണമെന്നും സിഡിസി അഭ്യര്‍ഥിച്ചു. ഉള്ളി വച്ചിരുന്ന ഇടങ്ങളെല്ലാം ചൂടു സോപ്പുവെള്ളം ഉപയോഗിച്ചു കഴുകണം. സാല്‍മണൊല്ല അണുബാധയുള്ള ഉള്ളി കഴിച്ചാല്‍ വയറിളക്കം, പനി, വയറ്റില്‍ അസ്വസ്ഥത തുടങ്ങിയവ വരും. ശരീരത്തിലെത്തി ആറു മണിക്കൂര്‍ മുതല്‍ ആറു ദിവസം വരെയുള്ള കാലയളവിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുക. സവാള വിതരണം ചെയ്ത പ്രോസോഴ്‌സ് കമ്പനി സ്വമേധയാ അവ തിരിച്ചുവിളിച്ചിട്ടുണ്ടെന്നു ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അറിയിച്ചു.

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…